Category Archives: Top Three Stories Malayalam

ഇത്തിരികുഞ്ഞനല്ല ഇവനാണ് നമ്പര്‍ 522

കാടുകളുടെ സമ്പത്താല്‍ സമൃദമാണ് നമ്മുടെ കൊച്ചു കേരളം. നമ്മുടെ കാടുകളില് അപൂര്‍വയിനം സാന്നിധ്യമറിയിച്ച് ബ്ലൂ ആന്റ് വൈറ്റ് ഫ്‌ളൈക്യാച്ചര്‍. സംസ്ഥാനത്തെ 522ാമത്തെ പക്ഷിയിനാമണ് ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷിനിരീക്ഷണ രംഗത്തെ ആഗോള ജനകീയ വെബ്‌സൈറ്റായ ഇ-ബേഡിലൂടെയാണ് പക്ഷിയെ സ്ഥിരീകരിച്ചത്. നെല്ലിയാമ്പതിക്കുള്ള വഴിയില്‍ പോത്തുണ്ടി ഡാമിനു സമീപം മലയോര വഴിയില്‍ 2017 ഫെബ്രുവരി അഞ്ചിനാണ് പക്ഷിയെ കണ്ടത്. പൊന്നാനി മാറാഞ്ചേരി സ്വദേശിയും ഫിസിഷ്യനുമായ തെക്കേത്തല ഡോ.ടി.ഐ.മാത്യുവാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇ-ബേഡില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇ-ബേഡ് ചെക്ക് […]

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ ക്ഷണിച്ചു

അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ ’66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയസമിതിയുടെ തീരുമാനം […]

ഇലക്ട്രിക് ബസ്സിനെ വരവേറ്റ് കോഴിക്കോട്

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു. തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ […]

കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

വാഹനാപകടം: കേസിന്റെ ചുമതല ലോക്കല്‍ പോലീസിന് 

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ […]

റെയില്‍ പാളങ്ങളില്‍ തകരാറുണ്ടോ? ഡ്രോണുകള്‍ കണ്ട് പിടിക്കും

റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കുന്നതിനു റെയില്‍വേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പ്രതികൂല കാലാവസ്ഥയിലും വിദൂരമേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘പറക്കും യന്ത്ര’ങ്ങള്‍ വികസിപ്പിക്കാനാണ് ഐഐടിയുടെ ലക്ഷ്യം. ഇപ്പോള്‍ പാളങ്ങളുടെ സുരക്ഷിതത്വം ജീവനക്കാര്‍ നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയാണ്. പലപ്പോഴും മാനുഷിക പിഴവുകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഡ്രോണ്‍ ചിത്രങ്ങള്‍ അപഗ്രഥിച്ചു പാളങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണു വികസിപ്പിക്കുന്നത്. വിഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും പകര്‍ത്തും. പാളങ്ങള്‍ തമ്മിലുള്ള അകലം, […]

യൂട്യൂബിനോട് പൊരുതാനുറച്ച് ഇന്‍സ്റ്റാഗ്രാം; നീളന്‍ വീഡിയോകള്‍ ഇനി ഇന്‍സ്റ്റയിലും

ഒരുമണിക്കൂര്‍ നീളുന്ന വീഡിയോ അപ് ലോഡ് ചെയ്യാനും കാണാനും പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്നാണ് മുഴുനീള -വെര്‍ട്ടിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്ന പുതിയ സംവിധാനത്തിന് ഇന്‍സ്റ്റഗ്രാം നല്‍കിയ പേര്. യൂട്യൂബുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് പുത്തന്‍ പരിഷ്‌കാരം. ഒരു മിനിറ്റും അതില്‍ താഴെയും വരുന്ന കുഞ്ഞന്‍ വീഡിയോകളായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന സവിശേഷത. ബുധനാഴ്ചയാണ് പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പുതിയ പരിഷ്‌കാരം സ്വീകരിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങിയത്. […]

തീവണ്ടി വൈകിയോ 138ലേക്ക് വിളിക്കൂ

തീവണ്ടികള്‍ വൈകിയാല്‍ 138 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടണമെന്ന് ദക്ഷിണ റെയില്‍വേ. ഈ നമ്പറില്‍ വിളിച്ചാല്‍ എന്തുകൊണ്ടാണ് വണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും. 138-ലേക്ക് വിളിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാനുമായി പ്രത്യേക കണ്‍ട്രോള്‍മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദക്ഷിണറെയില്‍വേ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറില്‍ അറിയിക്കാമെന്നും എന്നാല്‍, ഇതില്‍ വിളിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്നും അധികൃതര്‍ പറഞ്ഞു. തീവണ്ടിയില്‍ വെള്ളമില്ലെന്നാണ് പരാതിയെങ്കില്‍ അടുത്ത റെയില്‍വേ ജങ്ഷനില്‍വെച്ച് വെള്ളം നിറച്ചശേഷമേ […]

റോയല്‍ അറേബ്യയിലേക്ക് കാസര്‍കോട്ടെ കുട്ടികള്‍

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ഇനി മഞ്ചേശ്വരത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നയിക്കും. മഞ്ചേശ്വരത്തെ ഗോവിന്ദപൈ ഗവണ്‍മെന്റ് കോളേജിലെ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ടി ടി എം) വിഭാഗത്തിലെ ആറു വിദ്യാര്‍ത്ഥികളെയാണ് റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി തെരഞ്ഞെടുത്തത്. ടി ടി എം വിഭാഗത്തിലെ അജ്മല്‍ ഹുസൈന്‍, ശിവരഞ്ജിനി. കെ, ഇന്ദുലേഖ. വി, ഗണേഷ്, ശേത്വ. എസ്, സല്‍മാന്‍ ഫാരിസ്, ജസീല എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. വിദ്യാര്‍ത്ഥികളെ ക്യാമ്പസ് അനുമോദനം നല്‍കി […]

ഗ്രീന്‍ ലൈന്‍ മെട്രോ പാത തുറന്നു

മുണ്ട്ക മുതല്‍ ബഹദൂര്‍ഗഡ് വരെയുള്ള ഗ്രീന്‍ ലൈന്‍ മെട്രോ പാത ഗതാഗതത്തിനു തുറന്നു കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ ബഹാദുര്‍ഗഡ് സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. തുടര്‍ന്ന് ഇവര്‍ പുതിയ റൂട്ടില്‍ മെട്രോയില്‍ യാത്ര ചെയ്തു. ഇന്നലെ വൈകിട്ടു നാലിനു പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആകെ 11.2 കിലോമീറ്റര്‍ ദൂരമുള്ള പാത തുറന്നതോടെ അയല്‍സംസ്ഥാനമായ […]

കെഎസ്ആര്‍ടിസി വോള്‍വോ-സ്‌കാനിയ സര്‍വീസുകള്‍ പുനരാരംഭിച്ചു

മണ്ണിടിഞ്ഞു താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കേരള ആര്‍ടിസി സ്‌കാനിയ-വോള്‍വോ സര്‍വീസുകള്‍ പുനരാരംഭിച്ചു. പകല്‍ 1.00, 2.15, 3.30 സമയങ്ങളില്‍ പുറപ്പെടുന്ന ബെംഗളൂരു-കോഴിക്കോട്-തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു-കോഴിക്കോട് മള്‍ട്ടി ആക്‌സില്‍ ബസുകളാണ് ഒന്നര ആഴ്ചയായി സര്‍വീസ് റദ്ദാക്കിയിരുന്നത്. ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ ഈ ബസുകള്‍ ഇന്നലെ നാട്ടില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഇന്നാരംഭിക്കും. ഇവയുടെ ഓണ്‍ലൈന്‍ റിസര്‍വേഷനും പുനഃസ്ഥാപിച്ചു. എസി ബസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു മലബാര്‍ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ […]

പാളങ്ങളിലിന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകള്‍ വൈകും

അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ […]

കാറ്റുള്ളമല ഇക്കോ ടൂറിസം: പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈയില്‍

ടൂറിസം രംഗത്തു വന്‍മുന്നേറ്റം സൃഷ്ടിക്കുന്ന കാറ്റുളളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ടൂറിസം വകുപ്പ് 1.50 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. നമ്പികുളം കുരിശുപാറയില്‍ വാച്ച് ടവര്‍, റെയിന്‍ ഷെല്‍റ്റര്‍, കഫ്തീരിയ, ബയോ ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കും. ഓലിക്കല്‍ ജംക്ഷന്‍ ഭാഗത്ത് ഗേറ്റ്, പാര്‍ക്കിങ് സൗകര്യം, കഫ്തീരിയ, ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് എന്നീ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലുളള നമ്പികുളം മല ടൂറിസ്റ്റുകളുടെ പ്രധാന […]

ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാഗ്ലൈഡിങ്, വൈറ്റ് റിവര്‍ റാഫ്റ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കണമെന്നും ജൂണ്‍ 18ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നയരൂപീകരണത്തിനായി രണ്ടാഴ്ച്ചത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക ഇനങ്ങളില്‍ പങ്കെടുക്കുന്ന നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാഹസികമായ ഇത്തരം ഇനങ്ങളില്‍ പരിശീലനം നേടിയവര്‍ മാത്രമെ […]