Tag Archives: ബി-777

മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം […]