Category Archives: Top Three Stories Malayalam

കൈലാസ യാത്ര: കുടുങ്ങിയ 1225 തീര്‍ഥാടകര്‍ മടങ്ങുന്നു

കൈലാസ തീര്‍ഥാടനം കഴിഞ്ഞുമടങ്ങവേ, പ്രതികൂല കാലാവസ്ഥയില്‍പ്പെട്ടു പലയിടത്തായി കുടുങ്ങിയ 1225 ലധികം തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം നടന്ന നാലു ദിവസങ്ങളിലായി സിമിക്കോട്ടില്‍ നിന്നു സുരക്ഷിതമായ നേപ്പാള്‍ ഗഞ്ചിലെത്തിയവരാണ് കഠ്മണ്ഡു, ലക്‌നൗ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നത്. സിമിക്കോട്ടിലും ഹില്‍സയിലുമായി കുടുങ്ങിയ മലയാളികള്‍ കഠ്മണ്ഡുവിലെത്തിയതായി വിവരം ലഭിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ സി.നരേന്ദ്രന്‍ അറിയിച്ചു. കഠ്മണ്ഡുവില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംഘം ഒന്‍പതിനു രാവിലെ നെടുമ്പാശേരിയിലെത്തും. വിവിധ ജില്ലകളില്‍നിന്നുള്ള 38 പേരാണ് സംഘത്തിലുള്ളത്. കൈലാസ […]

ചെന്നൈ മെട്രോയാണ് താരം

സ്മാര്‍ട് കാര്‍ഡ്, മെട്രോ സൈക്കിള്‍, ഫീഡര്‍ സര്‍വീസ്, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പിന്നാലെ പുതിയ മൂന്നു പ്രഖ്യാപനങ്ങളുമായി എത്തി യാത്രക്കാരെ അമ്പരപ്പിക്കുന്നു സിഎംആര്‍എല്‍. യാത്രാ സൗകര്യ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. സ്റ്റേഷനുകളുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഓട്ടോ സൗകര്യം ലഭിക്കും. മെട്രോ സ്മാര്‍ട് കാര്‍ഡുകള്‍ ഉപയോഗിച്ചു തന്നെ ഓട്ടോ ചാര്‍ജും ഈടാക്കുക. നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ സ്‌പെഷല്‍ ഓട്ടോകളില്‍ യാത്ര ചെയ്യാമെന്ന് സിഎംആര്‍എല്‍ ഉറപ്പുനല്‍കുന്നു. സ്റ്റേഷനുകളിലെ തിരക്കിന് ആനുപാതികമായാണ് ഓട്ടോകള്‍ […]

വൃന്ദാവന്‍ ഗാര്‍ഡന് പുതുരൂപം

മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഗാര്‍ഡന്‍ ഡിസ്നി ലാന്‍ഡ് മാതൃകയില്‍ നവീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കെആര്‍എസ് ഡാമിന്റെ നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു. വിനോദസഞ്ചാര ഗൈഡുകളുടെ പരിശീലനത്തിനായി ബേലൂര്‍, ഹംപി, വിജയാപുര എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.മറ്റിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു പരിശീലനം നല്‍കും. ടൂറിസം ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിനു 20 കോടിരൂപ അനുവദിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വീസ് അപാര്‍ട്‌മെന്റ് പദ്ധതിക്കു കൂടുതല്‍ പ്രചാരം നല്‍കും.

ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്

ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം […]

മൂന്നാറിന്റെ വിസ്മയം ആറ്റുകാട് വെള്ളച്ചാട്ടം

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പള്ളിവാസലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാര്‍ മേഖലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. 500 അടിയിലേറെ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമാണ് ഇവിടെ. പള്ളിവാസല്‍ മുതല്‍ വെള്ളച്ചാട്ടം വരെയുള്ള റോഡ് സുഗമമല്ല. വാഹനങ്ങള്‍ ഏറെ കഷ്ടപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലത്തില്‍ നിന്നു […]

സഞ്ചാരികളെത്തേടി ജാര്‍ക്കല്‍ വെള്ളച്ചാട്ടം

മഴക്കാലത്ത് ജാര്‍ക്കല്ലിന്റെ മനോഹാരിത ഒന്നു വേറെത്തന്നെയാണ്. വിനോദസഞ്ചാര സാധ്യത ഏറെയുള്ള ബേഡഡുക്ക പഞ്ചായത്തിലെ മറ്റു ഗ്രാമപ്രദേശങ്ങളെപ്പോലെ പ്രകൃതി ഒരുക്കിയ ഈ സവിശേഷത ഇനിയും അധികമാര്‍ക്കും അറിയില്ല. മൂന്ന് തോടുകള്‍ ഒന്നിച്ചു ചേര്‍ന്ന്, വിശാലമായി വിരിച്ചിട്ട പാറക്കല്ലുകളില്‍ത്തട്ടി ചിന്നിച്ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കുളിര്‍ക്കാഴ്ചയാണ്. കുണ്ടംകുഴി ദൊഡുവയല്‍ ചൊട്ട പ്രദേശത്താണ് വെള്ളച്ചാട്ടം. ബിഡിക്കിക്കണ്ടം അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് ഒരു തോടിന്റെ ഉദ്ഭവം. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രസമീപത്തെ കോട്ടവയലില്‍ നിന്നും ദൊഡുവയല്‍ ചാണത്തലയില്‍ നിന്നുമാണ് മറ്റു രണ്ടു തോടുകളുടെയും ഉദ്ഭവം. ചൊട്ടയില്‍ […]

ഹരി കെ സി ഈസ്റ്റ് ബൗണ്ട് ഡിസ്കവറീസ് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ്

ഡൽഹി ആസ്ഥാനമായ ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പിൻറെ ദക്ഷിണേന്ത്യാ ബിസിനസ് മേധാവിയായി  ഹരി കെ സി  ചുമതലയേറ്റു. കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാകും ഹരി പ്രവർത്തിക്കുക. 18 വർഷമായി ടൂറിസം മേഖലയിൽ സജീവമാണ് ഹരി. ലേ പാസേജ് ടു ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഹരി ഈസ്റ്റ് ബൗണ്ട് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ് സ്ഥാനത്തേക്ക് വരുന്നത്. രാജ്യത്തെ പ്രമുഖ ഇൻ ബൗണ്ട് ടൂർ ഓപ്പറേറ്റർമാരാണ് ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, […]

നൈറ്റ് ടൂര്‍ പാക്കേജുമായി കര്‍ണാടക ടൂറിസം

നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍ കോര്‍ത്തിണക്കി നൈറ്റ് ടൂര്‍ പാക്കേജ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്. മൈസൂര്‍ കൊട്ടാരം, ജഗ്മോഹന്‍ പാലസ്, ദേവരാജ മാര്‍ക്കറ്റ് തുടങ്ങിയ സ്മാരകങ്ങള്‍ രാത്രിയിലും കാണാന്‍ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്. ഇതിനായി ചരിത്രസ്മാരകങ്ങളില്‍ കൂടുതല്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനൊപ്പം തുറന്ന ബസില്‍ നഗരകാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കര്‍ണാടകയുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.

പരിക്ഷ്‌ക്കാരവുമായി നമ്മ മെട്രോ

നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാര്‍ക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയില്‍ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തില്‍ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയില്‍നിന്നു […]

പള്ളിപ്പുറം കോട്ട മുഖം മിനുക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ മുഖംമിനുക്കല്‍ അവസാന ഘട്ടത്തില്‍. ചുവരുകളെല്ലാം പുനര്‍നിര്‍മിച്ചു ചായം പൂശിയതിനു പുറമെ, തകര്‍ന്നു കിടന്ന തറഭാഗം ബലപ്പെടുത്തി കരിങ്കല്‍പ്പാളികള്‍ പാകിയിട്ടുണ്ട്. കോട്ട സ്ഥിതിചെയ്യുന്ന വളപ്പിനു ചുറ്റും തകര്‍ന്നു കിടന്നിരുന്ന മതിലും പുനര്‍നിര്‍മിച്ചിട്ടുണ്ട്. കൂടാതെ പുഴയോരത്തു മനോഹരമായ മതിലും പുതുതായി ഒരുക്കി. വാച്ച്മാന്‍ക്യാബിനും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കിഴക്കുഭാഗത്ത് ശുചിമുറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി കുളത്തിന്റെ നവീകരണമാണു ബാക്കിയുള്ളത്. കുളം വറ്റിച്ചു ചെളി കോരിമാറ്റി, ചുറ്റും കമ്പിവേലിയും […]

സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം

കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന […]

മൈസൂരു മൃഗശാലയിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കും

മൈസൂരു മൃഗശാലയ്ക്കുള്ളിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി എസ്.ആര്‍. മഹേഷ്. വിനോദസഞ്ചാരികളില്‍നിന്നു വ്യാപകമായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് മൃഗശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നു വരുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പിഴിയുന്നതു ശരിയായ നടപടിയല്ല. മൃഗശാലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തിന് കെഎസ്ആര്‍ടിസിയുടെ സമ്മാനം: ഫ്ലൈ ബസ്

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നു തൊട്ടടുത്ത പ്രധാന നഗരത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളെ ഫ്ലൈ ബസുകള്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുമെന്നു സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു പുതിയ പരിഷ്‌കാരം. നിലവില്‍ മറ്റു വിമാനത്താവളങ്ങളില്‍നിന്നു നഗരങ്ങളിലേക്കു കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസുകള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ തന്നെയാണ് അവ യാത്രക്കാരെ കാത്തു നിര്‍ത്തിയിടുന്നത്. ആ ബസുകളെയെല്ലാം ഫ്ലൈ ബസ് എന്നു ബ്രാന്‍ഡ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ പ്രത്യേക വിഭാഗത്തിനാകും ഫ്ലൈബസുകളുടെ ചുമതല. […]

സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകുന്നു

സിഗ്‌നല്‍ തകരാര്‍ മൂലം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സെന്റട്രല്‍ സ്‌റ്റേഷനിലേക്ക് വരേണ്ട ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയ സ്‌റ്റേഷനുകളിലാണ് ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നത്.ലോക്കോ ഷെഡില്‍ നിന്നിറക്കിയ ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയതിനാലാണ് സിഗ്‌നല്‍ തകരാറിലായത്. ട്രാക്കില്‍ നിന്ന് എന്‍ജിന്‍ മാറ്റിയ ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ സാധിക്കുകയുള്ളു.

ഇനിയില്ല വ്യാജ സന്ദേശം; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം

സാമൂഹിക മാധ്യമ കൂട്ടായ്മയായ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിന്നും നിന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ പുറത്തിറക്കി. വാട്‌സാ ആപ്പിന്റെ ഐഓഎസ്, ആന്‌ഡ്രോയിഡ്, വിന്‌ഡോസ് ഫോണുകളില്പുതിയ ഫീച്ചര്‍ ലഭ്യമാവും.മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്‌സ്ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ലഭിക്കുക. അവിടെ Send Messages എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അത് തിരഞ്ഞെടുക്കുമ്പോള്‍ Only Admisn,All participanst […]