വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. […]
Tag Archives: അടവി
വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്. കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക് 1900 രൂപ […]
സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് […]


