Tag Archives: പത്തനംതിട്ട

ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്:  അല്‍ഫോണ്‍സ് കണ്ണ ന്താനം

ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ […]

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ […]

കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ […]

കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.

അടവി അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് […]