ആഗോള തലത്തില്‍ മുന്‍നിര ടാക്‌സി സേവന ദാതാക്കളായ അമേരിക്കന്‍ കമ്പനി ഉബറിനെ കീഴടക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഒല ബ്രിട്ടനില്‍. ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഒലയുടെ പദ്ധതി. ഓപ്പറേറ്റിങ് ലൈസന്‍സ് ലഭിച്ചാല്‍ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സൗത്ത് വേയ്‌ലിലെ വേയ്ല്‍ ഓഫ് ക്ലാമോര്‍ഗണ്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ഒല സേവനം ആരംഭിക്കും. രാജ്യവാപകമായി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി.

ബ്രിട്ടനില്‍ ബ്ലാക്ക് കാബ്, പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ സേവനങ്ങള്‍ ഒരേ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്ന ആദ്യ സ്ഥാപനമാണ് ഒല. ഉബര്‍ ഈടാക്കുന്ന അതേ ചാര്‍ജ് തന്നെയാവും ഒലയും ഈടാക്കുക. എന്നാല്‍ തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കുമെന്നും അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാവുമെന്നും ഒല പറയുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ വോയ്‌സ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കോണ്‍ടാക്റ്റുമായി യാത്രാവിവരങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങള്‍ കമ്പനിയെ അറിയിക്കാനുള്ള ആപ്പിനുള്ളില്‍ തന്നെയുള്ള എമര്‍ജന്‍സി ഫീച്ചറുകള്‍ എന്നിവയുണ്ടാവും.
ലണ്ടനില്‍ 2012 ല്‍ സേവനമാരംഭിച്ച ഉബര്‍ ബ്രിട്ടനിലെ 40 നഗരങ്ങളില്‍ സേവനം നല്‍കുന്നുണ്ട്. 50 ലക്ഷം സജീവ ഉപയോക്താക്കളുള്ള ഉബറിന് 60000 ഡ്രൈവര്‍മാരുമുണ്ട്. ഉബറിനെ കൂടാതെ ഇസ്രായേലി സ്ഥാപനമായ ഗെറ്റ്, മൈ ടാക്‌സി, കബ്ബീ, അഡിസണ്‍ ലീ എന്നീ കമ്പനികളും ഒലയ്ക്ക് എതിരാളികളായുണ്ട്.
ഒല സേവനമുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടന്‍. ഫെബ്രുവരിയിലാണ് ഓസ്‌ട്രേലിയയില്‍ ഒല സേവനമാരംഭിച്ചത്.
2011 ല്‍ ഐഐടി ബിരുദധാരികളായ ഭവിഷ് അഗര്‍വാള്‍ അംഗിത് ഭാട്ടി എന്നീ യുവാക്കള്‍ ചേര്‍ന്നാണ് മുംബൈ നഗരത്തില്‍ ഒലയ്ക്ക് തുടക്കമിടുന്നത്.ആഗോള തലത്തില്‍ 110 ല്‍അധികം നഗരങ്ങളിലായി 12.5 കോടി ഉപയോക്താക്കളാണ് ഒലയ്ക്കുള്ളത്. ഒരു കോടി ഡ്രൈവര്‍മാരും ഒലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.







