Category Archives: Top Three Stories Malayalam

ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്. തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ […]

തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ഏഴ് […]

പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു

എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് […]

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

നിരത്തുകളില്‍ ഗതാഗത നിയമം ലംഘിക്കുക എന്നത് സര്‍വസാധാരണമായ കാര്യമാണ് അതു കൊണ്ട് തന്നെ ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്. എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചോളൂ എന്നാണ് ഇത്തരം ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരക്കാരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി അപകടത്തിനും […]

കുറഞ്ഞ ചിലവില്‍ ഇന്ത്യ കാണാന്‍ അവസരമൊരുക്കി സ്വപ്‌നതീരം

മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്. വടക്കുകിഴക്കന്‍ […]

ആര്‍ഭാടമൊഴിവാക്കി ചലചിത്രമേള നടത്തും; ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചെലവ് ചുരുക്കിയാവും ഇക്കുറി മേള നടത്തുകയെന്നും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാവില്ലെന്നും മന്ത്രി ബാലന്‍ അറിയിച്ചു. സംസ്ഥാന ഖജനാവിന് ബാധ്യത ഇല്ലാത്ത വിധം മേള നടത്താനായി പത്ത് ലക്ഷം രൂപയുടെ സമഗ്ര സംഭാവനാ പുരസ്‌കാരമാണ് ഇത്തവണ റദ്ദാക്കിയിരിക്കുന്നത്. അന്തര്‍ദേശീയ ജൂറിക്ക് പകരം ഇത്തവണ ദക്ഷിണേന്ത്യന്‍ ജൂറി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 7 മുതല്‍ […]

നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരപ്പണികളോട് നോ പറഞ്ഞ് മോട്ടാര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കരിച്ചു വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെ കര്‍ശന നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അവ്യക്തത ഉണ്ടാക്കുന്ന എഴുത്തുകള്‍ തടയാനാണ് പരിശോധന ഊര്‍ജിതമാക്കുന്നത്.   ഇത്തരത്തില്‍ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയും പിടികൂടും. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. ഇവരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പിന് പുറമെ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് പിഴ ഈടാക്കുമെന്നാണ് […]

യാത്ര സ്യൂസിലാന്‍ഡിലേക്കാണോ; സ്മാര്‍ട്ട് ഫോണ്‍ പാസ് വേര്‍ഡ്‌ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും

ന്യൂസിലാന്‍ഡിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്ര അത്ര എളുപ്പമായിരിക്കില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. നിങ്ങളുടെ കൈയ്യിലുള്ള സ്മാര്‍ട്ട്‌ഫോണോ മറ്റ് ഉപകരണങ്ങളുടെയോ പാസ്വേര്‍ഡ് നല്‍കിയില്ലെങ്കില്‍ 3,200 യുഎസ് ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരും. ഈയാഴ്ച നിലവില്‍ വന്ന കസ്റ്റംസ് ആന്‍ഡ് എക്സൈസ് ആക്ട് 2018 പ്രകാരം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസിന് നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ പാസ്വേര്‍ഡ് ചോദിക്കാനും അത് അണ്‍ലോക്ക് ചെയ്യാനുള്ള അധികാരമുണ്ട്. പാസ്വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തവരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. എന്നാല്‍ […]

കിളികള്‍ക്ക് കൂടൊരുക്കി കിറ്റ്‌സ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പ്രകൃതിയില്‍ നിന്ന് അപ്രതക്ഷ്യമായി കൊണ്ടിരിക്കുന്ന പക്ഷികള്‍ക്ക് കൂടൊരുക്കുന്നു. കിറ്റ്‌സ് ക്യാമ്പസിനുള്ളില്‍ ഒന്‍പത് വര്‍ഷം മുമ്പ് വരെ നിറയെ പക്ഷികള്‍ അധിവസിച്ചിരുന്ന ഇടമായിരുന്നു. എന്നാല്‍ ഈ അടുത്തിടെ നടന്ന പഠനത്തിലൂടെയാണ് പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മനസ്സിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടൊരുക്കി വിദ്യാര്‍തഥികളും അധ്യാപകരും പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ 48 കൂടുകള്‍ ഇവര്‍ ഒരുക്കി എന്നാല്‍ നിലവിലിപ്പോള്‍ 27 കൂടുകള്‍ […]

കണ്ണൂര്‍ വിമാനത്താവളം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്

എയര്‍പോര്‍ട്ടിനുള്ളിലെ സര്‍വീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ നയത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ സവ്വീസ് നടത്തുന്ന ബസുകളും ഗ്രൗണ്ട് ജീവനക്കാരുടെ വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളാക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോളുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് എത്ര കമ്പനികള്‍ […]

മനസ്സ് കുളിര്‍പ്പിക്കാന്‍ ഇരുപ്പ് വെള്ളച്ചാട്ടം

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്‌പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം […]

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ […]

കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ വനിതകള്‍

കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കും. കൊച്ചിമെട്രോയടക്കം സേവന മേഖലകളിലുള്ള പ്രവര്‍ത്തന മികവാണ് പുതിയ ദൗത്യത്തിലേക്ക് കുടുംബശ്രീയെ നയിച്ചത്. ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്‍പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന്‍ ലഭിക്കും. നൂറോളം വനിതകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിന് പിന്നാലെ […]

ആളിയാര്‍ മങ്കി ഫാള്‍സില്‍ പ്രവേശനം നിരോധിച്ചു

വിനോദസഞ്ചാരകേന്ദ്രമായ ആളിയാര്‍ മങ്കിഫാള്‍സില്‍ സന്ദര്‍ശകര്‍;ക്ക് പ്രവേശിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും നിരോധനമേര്‍പ്പെടുത്തി. ആളിയാര്‍, വാല്പാറ മലകളിലെ കനത്ത മഴ കാരണം വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. പൊള്ളാച്ചി റേഞ്ചര്‍ കാശിലിംഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. വാല്പാറ മലമ്പാതയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വനംവകുപ്പുകാര്‍ റോഡില്‍ റോന്തും ശക്തമാക്കി. ആളിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിയായി. അണക്കെട്ട് നിറഞ്ഞ് ഏതുനിമിഷവും തുറന്നുവിടാവുന്ന അവസ്ഥയിലാണ്. വാല്പാറ 28 മില്ലീമീറ്റര്‍, പൊള്ളാച്ചി 27 മില്ലീമീറ്റര്‍, തൂണക്കടവ് 60 മില്ലീമീറ്റര്‍, പെരുവാരിപള്ളം […]

ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് […]