Category Archives: Top Three Stories Malayalam

ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി

ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 […]

ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും

യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള്‍ ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ […]

കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പം കായംകുളത്തിന് സ്വന്തം

കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക കായംകുളത്ത് തയ്യാറായി. 34 അടി നീളവും 26 അടി പൊക്കവുമുള്ള ബൃഹത്തായ ഈ ശില്പം പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ശില്പി ജോണ്‍സ് കൊല്ലകടവാണ് മത്സ്യകനയെ സൃഷ്ടിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യകാശില്പം, ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പൊതു ശില്പം എന്നീ പ്രത്യേകതയുള്ള ഈ ശില്പം കായംകുളത്തിന് ടൂറിസം ഭൂപടത്തില്‍ വ്യക്തമായ സ്ഥാനമുണ്ടാക്കും. സംസ്ഥാന ടൂറിസം വകുപ്പ് 6,40,000 രൂപയാണ് അനുവദിച്ചത്. പക്ഷെ 14 […]

ബാലഭാസ്ക്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കറിനേയും ഭാര്യയേയും ചികിത്സിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ ഡോക്ടറെ അയയ്ക്കും. ശശി തരൂരിന്റെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ ഡോക്ടറെ അയയ്ക്കുന്നത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധ ഡോക്ടറെ അയയ്ക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ അറിയിച്ചതായി ശശി തരൂർ ട്വീറ്റ് ചെയ്തു. നേരത്തെ സംസ്ഥാന സർക്കാർ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി അറിഞ്ഞില്ലന്ന് ട്വീറ്റിലുണ്ട്. […]

കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ […]

സംരക്ഷണഭിത്തിയ്ക്ക് തകര്‍ച്ച; മൂന്നാറിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം

മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു. സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി  നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ […]

മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ഊബറിന് ബദല്‍ ക്യൂബര്‍ വരുന്നു

ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാര്‍ക്ക് ബദലായി ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ ക്മ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്‌സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു […]

വേളിയുടെ ഭംഗി കാണാന്‍ കുഞ്ഞന്‍ ട്രെയിന്‍ വരുന്നു

വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര […]

വാഹന പരിശോധന ഇനി 24 മണിക്കൂറും

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും.ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപികരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും. സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും […]

ഗൂഗിളിന് ഇരുപതാം പിറന്നാള്‍; ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം റെഡി

അറിയുന്നതും അറിയാത്തതും ഗൂഗിളില്‍ തിരയുകയെന്ന ശീലം കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ കൊണ്ടു നടക്കുന്ന ഒന്നാണ്. ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഗൂഗിളിന് ചിലപ്പോള്‍ ഉത്തരം നല്‍കാനും ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കുന്നതിനായി ഡാറ്റാബേസ് കൂടുതല്‍ വിശാലമാക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണ്. വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് ഡിസ്‌കവറാക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആരംഭിച്ചു. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും കെട്ടുംമട്ടും മാറിയാവും ഗൂഗിള്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വര്‍ഷമാണ് ഉപയോക്താക്കള്‍ തിരഞ്ഞില്ലെങ്കില്‍ പോലും […]

ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍

ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം […]

വൈപ്പിന്‍ തീരത്ത് കടല്‍ക്കുറിഞ്ഞി വസന്തം

സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിന്‍ തീരത്തെ കടല്‍ക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്. അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടല്‍ക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടല്‍ത്തീരത്തെ മണല്‍പരപ്പുകള്‍ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടര്‍ന്നുവളര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവര്‍ക്കൊരു അപൂര്‍വ്വ […]

അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍

മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം […]