വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. വായന എന്ന ആശയം പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ […]
Category Archives: Top Three Stories Malayalam
പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ കേരള ടൂറിസം വകുപ്പും ഹാറ്റ്‌സും. ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മുപ്പതംഗ സംഘം കൊച്ചിയിലെത്തി. ഗുജറാത്തിലെ പത്രപ്രവര്‍ത്തകനായ ചാക്കര്‍ ബായി ഉള്‍പ്പെടെയുള്ള സംഘം ഡോക്ടര്‍ ത്രവേദിയുടെ നേതൃത്ത്വത്തിലാണ് പള്ളുത്തുരിത്തിയിലെ പാലയ്ക്കല്‍ ഹോംസ്റ്റേയിലെത്തിയത്. പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമാണ് ടൂറിസ്റ്റ് സംഘങ്ങളുടെ വരവെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയിലെത്തിയ സംഘത്തിനെ ടൂറിസം ജോയിന്റ് ഡയറ്കടര്‍ നന്ദകുമാര്‍, ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് […]
സൗദിയുടെ എണ്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒന്‍പതു ലക്ഷത്തില്‍ അധികം കതിനകള്‍ പൊട്ടിച്ചാണ് ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒരേ സമയം ഏറ്റവും കൂടുതല്‍ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇന്നലെ സൗദിക്ക് ലഭിച്ചു. ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സൈനിക […]
ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികളാണ് കുടുങ്ങികിടക്കുന്നത് . ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമുണ്ട്. റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ […]
ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി […]
പ്രളയത്തിന് ശേഷം കുമരകത്തേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ […]
രാജ്യത്ത് വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് ഇനി സിക്കിമിനില്ല. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം. സിക്കിമില്‍ വിമാനം പറന്നിറങ്ങുന്നതോടെ ഹിമാലയന്‍ താഴ്‌വരയിലേക്ക് നേരിട്ട് വിമാനമിറങ്ങാം. സിക്കിമിലെ ദി പാക്യോങ് വിമാനത്താവളം തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 30 കിമി അകലത്താണ് സ്ഥിതി ചെയ്യുന്നത്. ഹരിതമനോഹരമായ പാക്യോങ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 4500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് […]
യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഫേസ്ബുക്ക് ആരംഭിക്കുന്ന ‘ഡേറ്റിംങ്’ ആപ്പിന്റെ പരിക്ഷണം കൊളംബിയയില്‍ ആരംഭിച്ചു സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് മാസത്തില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് പ്രഖ്യാപിച്ചത്. 18 വയസ്സ് മുതലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ് ആദ്യപടി. അതിനുശേഷം പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും […]
ട്രെയിനുകളില്‍ ഇതാദ്യമായി ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകള്‍ സജ്ജമായി. വിമാനങ്ങളിലെ മാതൃകയില്‍ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ ഘടിപ്പിച്ച സ്മാര്‍ട് കോച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍മിത ബുദ്ധി കൂടി പിന്‍ബലമാകും. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണു സഹായിക്കുന്നതെങ്കില്‍ ട്രെയിനിലെ ബ്ലാക്ക് ബോക്‌സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്. താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും […]
പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മക്ക-മദീന ഹറമൈന്‍ തീവണ്ടിയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഹറമൈന്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കറ്റ് നിരക്കില്‍ രണ്ട് മാസം 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉംറയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാവും ഈ സര്‍വീസ്. ജിദ്ദ-മക്ക ഇക്കണോമി ക്ലാസിന് 40 റിയാലും ( 770 രൂപ ) ബിസിനസ് ക്ലാസിന് 50 റിയാലും ( 963 രൂപ )മാണ് ടിക്കറ്റ് നിരക്ക്. മക്കയില്‍ […]
ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച […]
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം രാജശ്രീ ബെന്‍സില്‍ നടസില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്ന് പുതിയ സി ക്ലാസ് വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ കരുത്തനായാണ് പുത്തന്‍ സി-ക്ലാസ് എത്തുന്നത്. മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്‌കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ […]
രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവാന്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഇനി ടിക്കറ്റും ബോര്‍ഡിങ് പാസുമായി കാത്തു നില്‍ക്കേണ്ടതായി വരില്ല. പകരം ഫേയ്‌സ് സ്‌കാനര്‍ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ മുഖം നോക്കി യാത്രക്കാരെ തിരിച്ചറിയാനാവും. ഇത് ചെക്ക് ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരുപ്പ് അവസാനിപ്പിക്കും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 2020ഓടെ ഇത് നിലവില്‍വരും. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബാംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം അവിടെ ഇത് നടപ്പില്‍ വരും. ഹൈദാബാദ്, കൊല്‍ക്കത്ത, വാരാണസി, […]
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. പതിനൊന്നു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2007ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അന്ന് ഉത്തരവ് ഇറക്കുകയും ഇക്കാര്യം അറിയിച്ച് പത്രപ്രസ്താവന നല്‍കുകയും ചെയ്തതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യന്‍ പ്രസാദ് എന്നിവര്‍ […]
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി (വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ബുക്ക് എന്നിവയുടെ ഒറിജിനല്‍ വാഹനത്തില്‍ കരുതണമെന്ന നിയമം ഇനിമുതല്‍ സംസ്ഥാനത്തു ബാധകമല്ല. ഈ രേഖകളുടെ ഡിജിറ്റല്‍ രൂപം മൊബൈലില്‍ കരുതിയാല്‍ മതിയാകുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹറ അറിയിച്ചു. ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്ന് ബഹറ പറഞ്ഞു.ജില്ലാ പൊലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് […]















