2022 ആകുന്നതോടെ ബെയ്ജിങ്ങിലെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് കൃത്രിമ ചന്ദ്രന്‍മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന. സയന്‍സ് ആന്‍ഡ് ഡെയിലി എന്ന ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമചന്ദ്രന്‍മാര്‍. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള […]
Category Archives: Top Three Stories Malayalam
ട്രെയിന്‍ യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവങ്ങളില്‍ തല്‍ക്ഷണം പരാതി പറയാനുളള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിക്കുന്ന മോഷണം, പീഡനം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ അടുത്ത റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ പരാതി നല്‍കാനെ സംവിധാനമുളളൂ. പകരം ട്രെയിനില്‍ വച്ചുതന്നെ പരാതി നല്‍കാനുളള സംവിധാനമാണ് റെയില്‍വേ ഒരുക്കാന്‍ പോകുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാനുളള സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് […]
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന […]
നവംബര്‍ ഒന്നിനു സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ. മേയര്‍ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ […]
ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു. ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും. ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ […]
എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ […]
രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. […]
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ കെ.എസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതൃത്വം നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് […]
വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു. അതായത് ഇനി നിങ്ങള്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്താലും അത് ലഭിച്ചവര്‍ക്ക് എല്ലാവരുടെയും സന്ദേശം ഡിലീറ്റ് ആകില്ല. അതായത്. നിങ്ങള്‍ നൂറുപേര്‍ക്ക് ഒരു സന്ദേശം അയച്ചെങ്കില്‍ അതില്‍ 99 പേര്‍ക്ക് അപ്പോള്‍ തന്നെ അത് […]
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍. ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ […]
മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം […]
ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നത് വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും നല്‍കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ പുതിയ തീരുമാനം. കോര്‍പറേഷന്റെ ഫുഡ് പോയിന്റുകള്‍ വ്യാപിപ്പിക്കാനും പുതിയ നടപടി ഉപകരിക്കും. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് മാസപ്രതിഫലത്തിലുള്ള അപേക്ഷകള്‍ കോര്‍പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കടന്നുപോകുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനൊപ്പം വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനും […]
ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് […]
റെയില്‍വേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍. സബേര്‍ബന്‍, എക്‌സ്പ്രസ് സര്‍വീസുകള്‍, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍, ഏറ്റവും പുതിയ റെയില്‍വേ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ കോര്‍ത്തിണക്കി വികസിപ്പിച്ച ‘റെയില്‍ പാര്‍ട്‌നര്‍’ ആപ്ലിക്കേഷന്‍ ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കൊമേഴ്‌സ്യല്‍ വിഭാഗം വികസിപ്പിച്ച ഇതു പൂര്‍ണമായും റെയില്‍വേയുടെ ഔദ്യോഗിക ആപ് ആണ്. സ്വകാര്യ കമ്പനികള്‍ തയാറാക്കിയ ആപ്പുകള്‍ മുന്‍പ് റെയില്‍വേ പുറത്തിറക്കിയിരുന്നു. ഇവയുടെ പോരായ്മകളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നതോടെയാണ് ഔദ്യോഗിക ആപ് ഒരുക്കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗം […]












