Tag Archives: രാജസ്ഥാൻ

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍

വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ […]

ഇന്ത്യയുടെ സുവര്‍ണനഗരം; ജെയ്‌സല്‍മീര്‍

ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു […]

ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും

യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന […]

കുറഞ്ഞ ചിലവില്‍ ഇന്ത്യ കാണാന്‍ അവസരമൊരുക്കി സ്വപ്‌നതീരം

മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്. വടക്കുകിഴക്കന്‍ […]

രാജസ്ഥാനില്‍ ഇനി സംഗീതമഴയുടെ ദിനരാത്രങ്ങള്‍; കബീര്‍ സംഗീത യാത്രയ്ക്ക് തുടക്കം

ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. […]

സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍

നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും. ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍   ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും. കലാകാരന്മാരുടെ സംഗീത […]

കേരളത്തെക്കണ്ടു പഠിക്കൂ.. മദ്യനിരോധനം വേണ്ടേ വേണ്ടെന്ന് രാജസ്ഥാൻ ടൂറിസം മേഖല

മദ്യ നിരോധനം വന്നാൽ എന്ത് ചെയ്യും? നേതാക്കൾക്ക് രാഷ്ട്രീയ നേട്ടമല്ലാതെ മറ്റൊരു കാര്യവുമില്ലന്നു രാജസ്ഥാൻ ടൂറിസം മേഖല. സമ്പൂർണ മദ്യ നിരോധനം ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താത്പര്യ ഹർജിയിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ടൂറിസം മേഖല. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പതിനഞ്ചുശതമാനത്തോളം ടൂറിസം മേഖലയിൽ നിന്നാണ്. നിരോധനം വന്നാൽ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ടൂറിസത്തിനു മദ്യ നിരോധനം തിരിച്ചടിയാകുമെന്ന് മാത്രമല്ല അത്തരം നീക്കം ആന മണ്ടത്തരമെന്നു പറയാനും രാജസ്ഥാൻ ടൂറിസം മേഖല ഉദാഹരിക്കുന്നതു […]