Category Archives: Top Three Stories Malayalam

പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. […]

കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ഇന്ത്യ

ai rindia

തിരക്കേറിയ റൂട്ടുകളില്‍ കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. ഗോവയടക്കമുള്ള നഗരങ്ങളിലേക്കാണ് റെഡ് ഐ വിമാനങ്ങള്‍ വച്ച്  എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. അമേരിക്കയിലും യൂറോപ്യന്‍ വലിയ വിജയമാണ് റെഡ് ഐ സര്‍വ്വീസുകള്‍. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയന്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ […]

നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ

പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും […]

ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു

ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ […]

ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും

ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ […]

ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള […]

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ […]

പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം

പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം […]

കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത […]

വിപണയില്‍ തരംഗം തീര്‍ക്കാന്‍ ടാറ്റ ടിയാഗോ, ടിഗര്‍ ജെപിടി മോഡലുകള്‍

ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട […]

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ ഇറങ്ങി

ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനിറങ്ങി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രത്യേക വിമാനത്തില്‍ രാവിലെ 11.30നു എത്തിയത്. ബിജെപി പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷായുടെ വരവ്. ഡല്‍ഹി ആസ്ഥാനമായ എ ആര്‍ എയര്‍വേയ്സാണ് അമിത് ഷായ്ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.നോണ്‍ ഷെഡ്യൂള്‍ഡ്‌ വിമാനങ്ങള്‍ പറത്താന്‍ലൈസന്‍സുള്ള സ്ഥാപനമാണ്‌ ഇത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക അനുമതിയോടു കൂടിയാണ് അമിത് ഷായുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌. ഡിസംബര്‍ 9നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന […]

കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഹ്യുണ്ടായി നെക്‌സോ

യൂറോ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്സോ എസ്യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്സോ. ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ ‘സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി’ ഉള്‍പ്പെടുത്തിയ നെക്സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 […]

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ […]

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് […]

ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പാസുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകുക. dtcpass.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പാസുകള്‍ ബുക്കുചെയ്യാം. അഞ്ച് ദിവസത്തിനുള്ളില്‍ പാസുകള്‍ വീട്ടിലെത്തും. പാസിന്റെ തുകയ്ക്കുപുറമേ അച്ചടി, തപാല്‍ ചെലവുകളായി 33 രൂപകൂടി ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. വര്‍ഷം 25 […]