നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ കൂടുതല്‍ ട്രാക്കുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതെന്നും റിയാദ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകള്‍, അനുബന്ധ കോംപ്ലക്‌സുകള്‍ എന്നിവയുള്‍പ്പെടെ 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ഇത് ഉള്‍പ്പെടെ 250 സ്ഥലങ്ങളിലാണ് അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളെ […]
Category Archives: Top Three Stories Malayalam
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണുള്ളത്. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന് അതീതീവ്രമഴക്ക് സാധ്തയുള്ളതിനാലാണ് നേരത്തെ ഈ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ ‐ യമൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്.
വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ […]
അഷ്ടമുടി കായലിലെ തുരുത്തുകൾ കണ്ടുമടങ്ങാൻ കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ നിന്ന് പുതിയ ബോട്ട് സർവിസ് ഉടൻ ആരംഭിക്കും. അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി സാമ്പ്രാണിക്കൊടിയിലെയും പരിസരത്തെയും തുരുത്തുകൾ കണ്ട് മടങ്ങാൻ ഇനി സന്ദർശകർക്ക് പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തിയാൽ മതിയാകും. സീ പ്ലെയ്ൻ പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിക്ക് അനുവദിച്ച രണ്ടു ബോട്ടുകളിൽ ഒരെണ്ണമാണ് പ്രാക്കുളത്ത് നിന്ന് സർവിസ് നടത്തുക. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിങ് റോഡ് എന്നിവയും […]
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സഹായം തേടി ബൈക്ക് യാത്ര നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സ്വാതി ഷാ എന്ന വിദ്യാര്‍ഥിയെ എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ചു.വിദഗ്ധ ചികിത്സക്കായി സ്വാതി ഷായെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴയില സ്വദേശിയും എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സ്വാതി ഷായ്ക്ക് മധ്യപ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ 19നു മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വാതി ഷായുടെ കന്യാകുമാരി-കശ്മീര്‍ യാത്ര ഫ്ലാഗ് […]
ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം […]
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് […]
ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്ന ഇടം പ്രധാന കാഴ്ചകള്‍: ഗംഗേശ്വര്‍ ക്ഷേത്രം – ദിയുവില്‍ […]
ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. […]
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. […]
മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ഗാന്ധി ഇമോജി അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാവും. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. വിശേഷ ദിവസങ്ങളില്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ […]
യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫക്കാന്‍ തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ്, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) […]
ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ […]
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ […]
ഓഫ് റോഡ് ഡ്രൈവിങ് എല്ലാവര്‍ക്കും ആവേശമാണ്. സഞ്ചാര പ്രിയരായ പലരും സ്വന്തം വാഹനം രൂപമാറ്റം നടത്തുന്നതും പതിവാണ്. എന്നാല്‍ വാഹനത്തിന്റെ യാതൊരു മാറ്റവും വരുത്താതെ ആഡംബര ഓഫഅ റോഡ് സവാരി ഒരുക്കുകയാണ് ബെന്‍സ് ഇക്ലാസ് ഓള്‍ ടെറൈന്‍ ജി.എല്‍.ഇ. ശ്രേണി ആസ്പദമാക്കിയാണ് ബെന്‍സ് പുറത്തിറക്കിയ ഇ ക്ലാസ് ഓള്‍ ടെറൈന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി തുടങ്ങി. രാജ്യാന്തര വിപണിയിലും ഇ ക്ലാസ് സെഡാന്റെ ഓഫ്‌റോഡ് പതിപ്പാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം പുറംമോടിയിലും […]















