ചരിത്രവിസ്മയങ്ങളുടെ കലവറയാണ് ചേലക്കരയുടെ സ്വന്തം കൊട്ടാരം. ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഇന്ന് അറിയപ്പെടുന്ന ചേലക്കരക്കാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണീ കൊട്ടാരം. 1790-1805 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. കൊച്ചിരാജാവായ ശക്തന്‍തമ്പുരാനാണ് കൊട്ടാരം പണിതത്. കൊച്ചിരാജാവിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ വിശ്രമസൗകര്യത്തിനായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്ന് പറയപ്പെടുന്നു. 1932-41 കാലഘട്ടത്തിലുണ്ടായിരുന്ന രാമവര്‍മ രാജാവായ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് സ്‌കൂളാവശ്യത്തിനായി കൊട്ടാരം വിട്ടുനല്‍കുന്നത്. അതിനാല്‍ത്തന്നെ ശ്രീമൂലം തിരുനാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായാണ് ഇന്നും അറിയപ്പെടുന്നത്. പൂമുഖം, നാലുകെട്ട്, […]
Category Archives: Places to See
ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ […]
സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര കൊതിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ അവിടെ താമസിക്കാം എന്ന് ഒരു അവസരം വന്നാലോ, സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.ഇപ്പോള്‍ പലയിടങ്ങളിലും കടലിന്റെ ആഴത്തെ അറിഞ്ഞുകൊണ്ട് ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഇത്തരം കടലിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചും, റസ്റ്റോറന്റുകളെപ്പറ്റിയും കൂടുതലറിയാം. അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ് ദുബായിലെ പാം ജുമേറ ദ്വീപിലാണ് അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ്, സ്ഥിതിചെയ്യുന്നത്. ഏറ്റവും ചെലവ് കൂടിയതും, ആഡംബരവുമായ റെസ്റ്റോറന്റാണ് ഇത്. ഇവിടെ ഒരാള്‍ക്കു […]
സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. […]
ചുവപ്പും പച്ചയും നീലയും തുടങ്ങി വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് ഒഴുകുന്ന വെള്ളം.പറഞ്ഞുവരുന്നത് ഒരു നദിയെക്കുറിച്ചാണ് ലോകത്തെ ഏറ്റവും മനോഹരമായ നദി-‘ദ കാനോ ക്രിസ്‌റ്റൈല്‍സ്. കൊളംബിയയിലാണ് ഈ നദി ഒഴുകുന്നത്. അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ഇത് അറിയപ്പെടുന്നു. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നിവയാണ് നദിയില്‍ വിടരുന്ന നിറങ്ങള്‍. ഇളം റോസ്, രക്തച്ചുവപ്പ് നിറങ്ങളുള്ള വെള്ളം കാണാം. ഇതുകണ്ടാല്‍ വെള്ളത്തില്‍ നിറം കലക്കിയതാണെന്ന് തോന്നുമെങ്കിലും സംഗതി മറ്റെന്നാണ്.’മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും […]
ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാര്‍ക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്. സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴുകുന്നുകളില്‍ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി […]
ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു […]
വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍. ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം […]
വിമാനത്തില്‍ പോകാനുള്ള അവസരങ്ങളുണ്ടെങ്കിലും കാഴ്ചകള്‍ ആസ്വദിച്ചുള്ള ട്രെയിന്‍ യാത്ര മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാറുണ്ട്. മറ്റൊരു യാത്രയ്ക്കും നല്‍കാനാകാത്ത പ്രത്യേകത ട്രെയിന്‍ യാത്രയ്ക്കുണ്ട്. വനങ്ങളും വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടേന്‍ എന്നിവയുടെ മനോഹാരിത ട്രെയിന്‍ യാത്രകള്‍ നല്‍കാറുണ്ട്. കാഴ്ചകള്‍ സുന്ദരമെങ്കിലും വളരെ അപകടം പിടിച്ച ട്രെയിന്‍ റൂട്ടുകളുണ്ടെന്ന് അറിയാമോ? സാഹസിക യാത്രകള്‍ ഇഷ്ടമുള്ളവര്‍, വ്യത്യസ്തങ്ങളായ യാത്രകളെ പ്രണയിക്കുന്നവര്‍ അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് ഇത്തരം റൂട്ടുകള്‍ ഏറെ ഇഷ്ടപ്പെടും. മോഹിപ്പിക്കുന്ന, ഭീതി ജനിപ്പിക്കുന്ന ചില ട്രെയിന്‍ യാത്രകളെ അറിയാം. Tren A Las […]
പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്‌നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്‌നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം […]
അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം. കപ്പാസി നഗരത്തിനു […]
ദൈനംദിന ജീവിതം ആവർത്തനവിരസമായി വീർപ്പുമുട്ടിക്കുന്ന സന്ദർഭങ്ങളിലാണ് ഞാൻ യാത്രകൾ പോകാറുള്ളത്. അത്തരം യാത്രകൾ മനസ്സിനെ വീണ്ടും ‘റിജുവനെയ്റ്റ്’ ചെയ്യാൻ സഹായിക്കും. ബാംഗ്ളൂരിലെ തിരക്ക് വല്ലാതങ്ങു വീർപ്പുമുട്ടിച്ചപ്പോഴാണ് നഗരത്തിന്റെ തിരക്കിൽ നിന്നും മാറി ഒരു യാത്ര ചെയ്യണമെന്ന് തോന്നിയത്. കയ്യിലാകെയുള്ളത് ഒരു ഒഴിവുദിവസം. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെ പോയിവരാം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ ആദ്യം കടന്നു വന്നത് ലേപാക്ഷിയും. ഒരു സുഹൃത്ത്തിലൂടെയാണ് ഞാനാദ്യം ലേപാക്ഷിയെപ്പറ്റി കേൾക്കുന്നത്. ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തെകുറിച്ച് അറിഞ്ഞപ്പോൾ മുതൽ തീരുമാനിച്ചതാണ് ഒരിക്കലെങ്കിലും അവിടെ […]
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ […]
വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. […]
അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ […]















