‘സ്ത്രീകളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഈ ഇറ്റാലിയൻ ദ്വീപ് നിങ്ങൾക്ക് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം.


കപ്പാസി നഗരത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് കരയില്‍ നിന്നും വെറും വെറും 300 മീറ്ററുകള്‍ അകലെയാണ്. സ്ത്രീകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഫെമൈന്‍ ദ്വീപ് ഒരു ധനിക കുടുംബത്തിന്റെ കൈവശമായിരുന്നു. ദ്വീപ് വില്‍ക്കാനായി പലപ്പോഴും ഇവര്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ദ്വീപിന് രണ്ട് മില്യണ്‍ യൂറോയും മൂന്ന് മില്യണ്‍ യൂറോയും ഒക്കെ വിലയിട്ടെങ്കിലും അപ്പോള്‍ ആരും വാങ്ങാനെത്തിയില്ല. പൊതുവെ ശാന്തമായ ഈ ദ്വീപില്‍ മുതലകളും കടല്‍ കൊടികളും നിത്യസന്ദര്‍ശകരാണ്.

പണ്ട് പണ്ട് പുറത്തുപറയാനാകാത്ത എന്തോ കാര്യത്തില്‍ 13 തുര്‍ക്കി യുവതികളെ അവരുടെ വീട്ടുകാര്‍ കൊണ്ട് ചെന്ന് ഈ ദ്വീപില്‍ തള്ളിയിരുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. മുതലകള്‍ നിറഞ്ഞ ഈ ദ്വീപില്‍ ആരുമായും ബന്ധമില്ലാതെ കഴിയുകയെന്നതായിരുന്നു ഇവര്‍ക്കുള്ള ശിക്ഷ. ഈ 13 സ്ത്രീകള്‍ താമസിച്ചിരുന്ന ദ്വീപ് എന്ന അര്‍ത്ഥത്തിലാണ് പിന്നീട് ഈ ദ്വീപിന് ഫെമൈന്‍ ദ്വീപ് എന്ന് പേര് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *