ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍കസബയില്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വാര്‍ഷിക സാംസ്‌കാരികാഘോഷമായ ആര്‍ട്ട് ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കും. ജലച്ചായം, സംഗീതം, നൃത്തം, ചിത്രങ്ങളെക്കുറിച്ചുള്ള തീയേറ്റര്‍ ശില്പശാലകള്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷാര്‍ജ നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ് (കെ.ഡബ്‌ള്യു ബി.) ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥ പറയല്‍ പരിപാടിയുമുണ്ട്. കടലാസുകളില്‍നിന്നും വിവിധതരം പൂക്കള്‍ […]
Category Archives: Malayalam
തീവണ്ടിയില്‍ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി […]
പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു. ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച പാലസ് അനക്‌സ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷമുള്ള ആദ്യ അതിഥിയായി മന്ത്രി കെ കൃഷ്ണന്‍കുട്ടി എത്തി. പാലസിലെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂര്‍ണമായതിനെത്തുടര്‍ന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം ടൂറിസം വകുപ്പിന് താക്കോല്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അതിഥികള്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രമാണ് മുറി അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലേ പൊതുജനങ്ങള്‍ക്ക് പാലസില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുകയുള്ളൂ. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ […]
ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനം. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) ആഭിമുഖ്യത്തില്‍, കേരള ടൂറിസം കര്‍മ്മസേനയുടെ കൊച്ചിയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ടൂറിസം മേഖലയിലെ 28 സംഘടനകളാണ് കര്‍മ്മസമ്മിതി യോഗത്തില്‍ പങ്കെടുത്തത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരമേഖ നേരിടുന്ന നഷ്ടത്തെ അതിജീവിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ യോഗം സ്വീകരിച്ചു. ജനുവരി 8, 9 തിയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലായി […]
പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ […]
ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച […]
കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്‌റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും. എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. […]
എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ […]
ഹര്‍ത്താല്‍ മുക്ത കേരളത്തിന് പുന്തുണയേറുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍, വ്യാപാര വ്യവസായ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ ഇതിനോടകം തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ രഹിത കേരളം തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബി ടി എച്ച് സരോവരത്തില്‍ വൈകിട്ട് 3.30നാണ് യോഗം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ […]
ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഒരുക്കികൊണ്ടു തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേളക്ക് അരങ്ങൊരുങ്ങുന്നു. 21, 22, 23 തീയതികളില്‍ നടക്കുന്ന വയലോര-കായലോര ടൂറിസം മേളയുടെ തുടക്കമായ ‘തിരനോട്ടം’ കോട്ടയം ജില്ലാ സബ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു. താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം കേന്ദ്രത്തില്‍ തെങ്ങു ചെത്തിക്കൊണ്ടാണ് സബ് കളക്ടര്‍ വിനോദ മേളക്ക് തുടക്കമിട്ടത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍ അധ്യക്ഷത വഹിച്ചു. […]
കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം. തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി […]
ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ യോഗം നടക്കും. സിപിഎമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് ലക്ഷ്യം. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം. ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും […]
വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീഡിയോ കാണുന്നതിന് ഒപ്പം ചാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു കാണാം. ഇപ്പോള്‍ ഉപയോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്‌സ് ആപ്പ്. ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ കാണാം എന്ന് സാരം. […]
മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയില്‍ സ്ഥാപിച്ചു. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനികരീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി […]
ലോകത്ത് വിമാന യാത്രയിലെ സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനയാത്രകളില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സേഫ്റ്റി അസസ്‌മെന്റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ല്‍ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാന്‍ കാരണമായി.















