കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10-ന്‍ തുടങ്ങും. രാത്രി 11-നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും […]
Category Archives: Malayalam
പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. […]
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ […]
പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. […]
സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതിയാണ് ന്യായമല്ലാത്ത നിരക്ക് കൊള്ള. ഇതിനും പരിഹാരമായി സഞ്ചാരിക്കുന്ന ദൂരത്തിനുള്ള കൃത്യമായ ഓട്ടോനിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ […]
കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന […]
പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും
അടുത്തവര്‍ഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങള്‍, എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കൂ. ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം. അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു. ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക […]
നെയ്യാര്‍ ഡാമിന് സമാന്തരമായി പണിയുന്ന പുതിയ പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായി. അലങ്കാരപണികളോടെ പൂര്‍ത്തിയാക്കിയ പാലം അടുത്തമാസം തുറക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലം യാഥാര്‍ത്യം ആകുന്നതോടെ പന്ത, അന്തൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാക്കും. നിലവിലെ ചെറിയ പാലത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബലക്ഷയം നേരിട്ടതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെവന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യത്തിന് ശക്തി കൂടിയത്. 2015-ല്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു. […]
ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ […]
പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണനക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടി. പ്രത്യേകമായി തീര്‍ത്ത 16 അലങ്കാര നൗകകളില്‍ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അല്‍ മജാസിന്റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാര്‍ജ ഫൗണ്ടേഷന്റെ പ്രത്യേക പ്രദര്‍ശനവും പുതുവത്സരാഘോഷത്തിന്‍ മാറ്റുകൂട്ടും. അല്‍ നൂര്‍ […]
യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ […]
യാത്രക്കാരുടെ ദീര്‍ഘനാളത്തെ അവശ്യമനുസരിച്ച് ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് പരിഷ്‌ക്കരിച്ചു. നവീകരിച്ച് irctc.co.in വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിഗ് എളുപ്പമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ട്രെയിനുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എളുപ്പമായി. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കണ്‍ഫേം’ ആകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണ് (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്ഷന്‍) പുതിയ ഫീച്ചറുകളില്‍ പ്രധാനം. പുതിയതായി കൂടുതല്‍ ടൂളുകള്‍ ചേര്‍ത്തതും യാത്രക്കാര്‍ക്ക് സഹായകമാകും. ഈ വര്‍ഷം നിലവില്‍ വന്ന പുതിയ വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍ . […]
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ […]
സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയാണ് റെയില്‍വേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത് വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തല്‍സമയ വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ളവയാണ് റോബോട്ടുകള്‍. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ട്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) […]















