തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍കെജിയുടെ ചിത്രീകരണത്തിലൂടെ പുന്നമചടക്കായലിന്റെ ഭംഗി വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ നടന്‍ സൂര്യ സ്പീഡ് ബോട്ടില്‍ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതിനാണ് ഷൂട്ടിംഗ് സംഘം ആലപ്പുഴയിലെത്തിയത്. വഞ്ചിവീട്ടിലും കായല്‍ കരയിലുമായിട്ടാണ് ചിത്രീകരണം നടന്നത്. കെ.സെല്‍ലരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം നടിമാരായ രാകുല്‍ പ്രീത് സിങ്ങ്, സായി പല്ലവി തുടങ്ങിയ വന്‍താര നിര […]
Category Archives: Malayalam
പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നു. യുകെയില്‍ നിന്നുള്ള 900 വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തി. കപ്പല്‍ മാര്‍ഗം രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങും. കപ്പലിലെത്തിയവരില്‍ ആയിരത്തോളം പേര്‍ വിമാനത്തിലും വിമാനത്തിലത്തിയവരെല്ലാം കപ്പലിലുമാണ് മടങ്ങുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഇത്ര വലിയ വിദേശ വിനോദസഞ്ചാരികളുടെ സംഘം എത്തുന്നത്. ഇന്നലെ […]
കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരിസ് ബിനാലെ പവലിയനിലായിരുന്നു സ്റ്റുഡന്റ്സ് ബിനാലെയുടെ ഉദ്ഘാടന ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്‌പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്‍മാന്‍ ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ 80 […]
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിനെ ബാധിക്കുന്നു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിന് വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. പ്രധാന തടസ്സമായി നില്‍ക്കുന്നത് അപ്രതീക്ഷിത ഹര്‍ത്താലുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹര്‍ത്താലുകളാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. […]
നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. […]
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ […]
കരയിലും വെള്ളത്തിലും ഒരുപോലെ സര്‍വീസ് നടത്താവുന്ന വാട്ടര്‍ബസുകള്‍ ആലപ്പുഴയിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ ബസായിരിക്കും ഇത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി. കുസാറ്റ് യൂണിവേഴ്‌സിറ്റിക്കാണ് പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല. ചെലവ് കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ബസുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓടുന്ന അഫീബിയന്‍ ബസുകള്‍ക്ക് 12 കോടി രൂപ വരെ ചെലവ് വരും. എന്നാല്‍, 6 കോടി രൂപ മുതല്‍മുടക്കിലാണ് ആലപ്പുഴയില്‍ വാട്ടര്‍ബസ് ഇറക്കാന്‍ പോകുന്നത്. […]
ഗോ എയറിന്റെ കണ്ണൂരില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10-ന് തുടങ്ങും. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും ഇന്‍ഡിഗോ നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ തുടങ്ങിയിട്ടുള്ളത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അബുദാബിയിലേക്കും തിങ്കള്‍, ബുധന്‍, […]
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 240 കോടി രൂപയ്ക്ക് 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും 11 ഗേറ്റുകളും 7 എയ്‌റോ ബ്രിഡ്ജുകളുമാണ് ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രത്യേകതകള്‍. കൂടാതെ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ടെര്‍മിനലിന് പുറമേ 30 മെഗാവള്‍ട്ടില്‍ നിന്നും 40 മെഗാവള്‍ട്ടിലേക്കായ് ഉയര്‍ത്തിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. […]
വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ 26 തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനം എന്നറിയപ്പെടുന്ന ഇത് അപകടം നടന്ന സാഹചര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന്‍ മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ വ്യക്തമാക്കി. ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇതുപയോഗിക്കാം. 3500 ഉപകരണങ്ങള്‍ വാങ്ങാന്‍ 100.40 കോടിരൂപ 2018-19 ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ 2018 നാളെ തുടക്കം. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും നാലാം ലക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്‌സ്‌പോര്‍ട്ട്, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍. […]
പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അവിടുത്തെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ് മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്‌നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം എന്നിവ. ഉദ്യാനസൗന്ദര്യ കാഴ്ചകള്‍ കാണാനായി സൈക്കിള്‍ സവാരി വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രണ്ട് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. മാന്തോപ്പും ഗവര്‍ണര്‍ സ്ട്രീറ്റും വ്യൂ പോയിന്റും മാത്രമേ ആദ്യം കാണാന്‍ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തില്‍ മലമ്പുഴ റിങ് റോഡും അണക്കെട്ടും സൈക്കിളില്‍ ചുറ്റിക്കാണാന്‍ […]
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് […]
ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും പ്രവാസികളും. നിരവധി രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്. രാവിലെ എട്ടിന് കണ്ണൂരില്‍ നിന്നും രാത്രി 9.05ന് തിരികെയുമാണ് റിയാദ് സര്‍വ്വീസ്. ഷാര്‍ജയിലേക്ക് രാവിലെ ഒന്‍പതിനും തിരികെ വൈകിട്ട് 5.40നുമാണ് ഷാര്‍ജ സര്‍വ്വീസ്. രാവിലെ 5.45ന് കണ്ണൂരിലെത്തിയ ദോഹ വിമാനം തിരികെ രാത്രി 8.20ന് സര്‍വ്വീസ് നടത്തും. അബുദബിയിലേക്ക് ഇന്ന് സര്‍വ്വീസില്ല. […]














