Category Archives: Malayalam

ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു

വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ […]

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരിക്കും നിരത്തില്‍ ഓടുക എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാര്‍ക്ക് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുന്ന അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുളള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനോ, അതിന് ശേഷമോ ഉളള ദിവസങ്ങളില്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ […]

ലോകത്തിലെ മികച്ച വിമാനത്താവളങ്ങളാവാനൊരുങ്ങി ഇസ്താന്‍ബുളും ബെയ്ജിംങും

ലോകത്ത് വിമാനയാത്രകളാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഏവിയേഷന്‍ സംവിധാനം ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കൊണ്ടു വരുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനത്താവളങ്ങളായ ഇസ്താന്‍ബുളും ബെയ്ജിംങും. ” അടുത്ത ഒരു പതിനേഴ് വര്‍ഷത്തിനുള്ളില്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആളുകളായിരിക്കും വിമാനയാത്ര തിരഞ്ഞെടുക്കുക” – എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(A.C.I. World) ഡയറക്ടര്‍ ജനറല്‍ അഞ്ജല ജിറ്റെന്‍സ് വ്യക്തമാക്കി. ഇതിനായി പുതിയതും മികച്ച സംവിധാനങ്ങളുള്ളതുമായ […]

മാര്‍ച്ചോടെ കണ്ണൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറന്നേക്കും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ജനുവരിയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. ജനുവരി 25 മുതല്‍ ഇന്‍ഡിഗോ പ്രതിദിന ആഭ്യന്തര സര്‍വീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ്. മാര്‍ച്ചോടെ രാജ്യാന്തര സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ച്ചില്‍ ജെറ്റ് എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. ആഭ്യന്തര സര്‍വീസും രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗള്‍ഫ് […]

യമഹ എം ടി 15 പുതുവര്‍ഷത്തിലെത്തും

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21-ന് എത്തും. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് […]

ഭീതി നിറച്ച ആ ഗുഹ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ ഫുട്‌ബോള്‍ […]

മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം. 110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ […]

ഗോ എയര്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് 29 വരെ

ഗോ എയര്‍ നാലുദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 26 മുതല്‍ 29 വരേയാണ് സര്‍വീസ്. ഉച്ചയ്ക്ക് 3.15ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തമാസം തുടങ്ങും. മസ്‌കറ്റ്, […]

വസന്തോത്സവത്തിനൊരുങ്ങി അനന്തപുരി

  വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാന്‍ഡായി വസന്തോത്സവം മാറും. പുതുവര്‍ഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ല്‍ നടത്തിയ വസന്തോത്സവത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗവും […]

ഇക്കോ ടൂറിസം ശില്‍പശാല നാളെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്‍പശാല ഉദ്ഘാടനം ചെയ്യും. പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും. ചീഫ് […]

ജാവ മോട്ടോര്‍ സൈക്കിള്‍സ് ബുക്കിങ് നിര്‍ത്തി

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബര്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ബുക്കിങ് നിര്‍ത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ […]

യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ജെറ്റ് എയര്‍വേയ്‌സ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്‌സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് […]

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്‌സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ […]

ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം

21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് […]

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന […]