വിമാനയാത്ര; സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യ

ലോകത്ത് വിമാന യാത്രയിലെ സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിമാനയാത്രകളില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.

ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സേഫ്റ്റി അസസ്‌മെന്റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ല്‍ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *