ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ യോഗം നടക്കും. സിപിഎമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് ലക്ഷ്യം. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം. ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും […]

