രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതല്‍ എല്ലാ ദിവസവും സര്‍വീസുകളുണ്ട്. 74 സീറ്റുകളുള്ള എടിആര്‍ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകള്‍ ക്രമീകരിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി അറിയിച്ചു.
Category Archives: Malayalam
വിമാനയാത്രയുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി സൗദിയിലെ ഫ്‌ളൈ അദീല്‍ വിമാനക്കമ്പനി. ഇതിനായി കാര്‍ഗോ ക്ലാസ് ടിക്കറ്റുകള്‍ അടുത്തമാസം തൊട്ട് വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയാണ് ഫ്‌ളൈ അദീലിന്റെ പരീക്ഷണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടിയെന്ന് ഫ്‌ളൈ അദീല്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീല്‍. ആദ്യമായാണ് വിമാനത്തിന്റെ താഴെ കാര്‍ഗോ […]
അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യു.പിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എ.സി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക. ഹ്രസ്വദൂര യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. എട്ട് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എ.സി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക. നിലവില്‍ ലോക്കല്‍ തീവണ്ടികള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍വരെ ഓടുന്നസ്ഥാനത്ത് എ.സി മെമു തീവണ്ടികള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും ആദ്യഘട്ടത്തില്‍ 26 കോടി ചെലവഴിച്ചാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. […]
നിലവില്‍ ക്രൂയിസ് കപ്പലുകളില്‍ വാട്ടര്‍ സ്ലൈഡ്, വോള്‍ ക്ലൈമ്പിങ്, സിപ് ലൈന്‍ പോലുള്ള വിനോദ പരിപാടികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ഒരു റോളര്‍ കോസ്റ്റര്‍ കപ്പലില്‍ വരുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ പുതിയ മാര്‍ദി ഗ്രാസ് ലൈനറിലാണ് പുതിയ റോളര്‍ കോസ്റ്റര്‍ നിര്‍മ്മിക്കുന്നത്. ബോള്‍ട്: അള്‍ട്ടിമേറ്റ് സീ കോസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. 800 അടി നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ റോളര്‍ കോസ്റ്ററിന്റെ വേഗത 40എംപിഎച്ച് ആണ്. മ്യൂണിക്ക് ആസ്ഥാനമായ മോറര്‍ റൈഡ്സ് ആണ് […]
ഹര്‍ത്താലിനെതിരെ ജനരോക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഹര്‍ത്താലിനെതിരെ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഹര്‍ത്താലുകള്‍ക്കെതിരായി ടൂറിസം മേഖല രംഗത്ത് വന്നതോടെയാണ് പിന്തുണയറിയിച്ച് കൂടുതല്‍ സംഘടനകള്‍ മുന്നോട്ട് വന്നത്. ഹർത്തിലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിർത്തിവെക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ തിയറ്ററുകളിൽ എത്തിയത്.എന്നാൽ […]
വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ […]
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ- ഓട്ടോ പിപണിയില്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് […]
യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമ-സമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കായാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഇതിനായി നിലവിലുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി. റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശ-ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍-ഡേറ്റാ സേവനങ്ങള്‍ നല്‍കാം. ആദ്യ പത്തുവര്‍ഷം, ഐ.എഫ്.എം.സി. ലൈസന്‍സ് […]
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. പുത്തന്‍ ജാവ ബൈക്കുകള്‍ 2019 ജനുവരിയോടെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് […]
പൊന്മുടി മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ കോട്ടേജുകളുമായി കെ ടി ഡി സി. ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ വരുന്നത്. 3.2 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ നിര്‍വഹിക്കും. 1500 രൂപ മുതല്‍ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്. കേരളീയമാതൃകയിലണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ പണികഴിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊന്മുടി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. […]
ആദ്യമായി ഡല്‍ഹിയിലെത്തിയാല്‍ എങ്ങനെ യാത്ര ചെയ്യും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. യാത്രക്കാരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് പുതിയ ഓട്ടോറിക്ഷാ ഫീച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം നല്‍കുന്ന ബുദ്ധിമുട്ട് മാത്രമേ ഡല്‍ഹിക്കാര്‍ക്ക് ഇനി ഉണ്ടാവുകയുള്ളൂ. ഓട്ടോ നിരക്ക് എത്രയാവും, ഏത് വഴിയാണ് ട്രാഫിക് ബ്ലോക്കുള്ളത്, എളുപ്പവഴിയേതാണ് തുടങ്ങി എല്ലാ കാര്യങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ കയ്യിലെ മൊബൈല്‍ ഫോണില്‍ തെളിയും. ഡല്‍ഹിയിലെത്തിയാല്‍ ഇനി വഴി തെറ്റുകയോ, അധികം പണം യാത്രയ്ക്ക് നല്‍കേണ്ടിയോ വരില്ലെന്ന് ചുരുക്കം. ഡല്‍ഹി ട്രാഫിക് പൊലീസുമായി […]
ഇന്ത്യയിലെ തീവണ്ടികളെ ഇനി ക്യാപ്റ്റന്‍ നയിക്കും. തീവണ്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനിമുതല്‍ ക്യാപ്റ്റനായിരിക്കും. ദക്ഷിണറെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. ദീര്‍ഘദൂര തീവണ്ടികളിലാണ് ക്യാപ്റ്റന്റെ സേവനം ലഭ്യമാവുക. സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും ക്യാപ്റ്റനുമായി യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. പരാതികള്‍ തീവണ്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് റിസര്‍വ് ചെയ്ത് പോകുന്ന യാത്രക്കാര്‍ക്ക് ക്യാപ്റ്റന്റെ മൊബൈല്‍ നമ്പര്‍ നല്‍കും. തീവണ്ടിയിലെ സൗകര്യങ്ങള്‍ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ […]
ഹർത്താലിനെതിരെ ജനരോഷം ശക്തമാകുന്നു. ഹർത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, എഴുത്തുകാരൻ സക്കറിയ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂറിസം രംഗത്തെ സംഘടനകൾ തുടങ്ങിയവർ ഹർത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകൾ ഹർത്താൽ മുക്ത കേരളം തുടർ നടപടികൾക്കായി വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേരും. ബി ടി എച്ച് സരോവരത്തിൽ വൈകിട്ട് മൂന്നിനാണ് യോഗം. ടൂറിസം മേഖലയിലെ 28 സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. […]
പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീന്‍ കഴിക്കാം. മീനിനൊപ്പം തമിഴും കന്നടവും കലര്‍ന്ന നാടോടി കഥകള്‍ കേള്‍ക്കാം. കര്‍ണാടക- തമിഴനാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയിലാണ് ഹൊക്കനക്കല്‍ മനോഹരമായ വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. കുട്ടവഞ്ചിയില്‍ പാറയിടുക്കുകള്‍ക്കിടയില്‍ തുഴഞ്ഞ് പോയി മീന്‍ പിടിക്കുന്നവരം അടുത്തുകാണാം അവരുടെ ജീവിത സാഹ ചര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഇടനിലക്കാരില്ലാതെ മീന്‍ വാങ്ങാം ഇവിടെ എത്തിയാല്‍ ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകള്‍, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തില്‍ കു ളി… ഇതെല്ലാമാണ് ഇന്ത്യയുടെ […]
തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു […]














