ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി […]
Category Archives: Malayalam
മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും തയ്യാറാവുന്നു. സര്‍വീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ക്കും മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ചേക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ഗോ എയര്‍ വിമാനക്കമ്പനിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ […]
അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഏക ബീച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരാഗ്ലൈഡിങ്ങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം എല്‍ എ ഇ. ടി ടൈസന്റെ നേതൃത്വത്തില്‍ ഡി എം സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തില്‍ ഇതിനായി ലാന്‍ഡിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദുവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്. കടവും കായലും ഒന്നിക്കുന്ന അഴിമുഖവും […]
ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് ലോഞ്ചുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ എസ്‌യുവിയായ എക്‌സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 6 സീറ്റ്, 7 സീറ്റ് എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. പുതു തലമുറ എക്‌സ്4 എസ്‌യുവി കൂപ്പെയും ഉടന്‍ ഇന്ത്യയിലെത്തും. തുടര്‍ന്ന് പെര്‍ഫോമന്‍സ് വേര്‍ഷനുകളായ ബിഎംഡബ്ല്യു എക്‌സ്4എം, എക്‌സ്3എം എന്നിവയും ഇന്ത്യയിലെത്തും. പുതു തലമുറ എക്‌സ്5 , 3 സീരീസ് (ജി20) സെഡാന്‍ തുടങ്ങിയവയും ഉടന്‍ […]
അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വയനാട് ടൂറിസം മേഖല വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. വയനാട് മേഖലയെ ഏറെ ബാധിച്ച നിപ്പവൈറസിനും പ്രളയത്തിനും ശേഷം ടൂറിസം രംഗം ഉയര്‍ത്തേഴുന്നേറ്റു വരുന്ന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഈ സമയത്താണ് അപ്രഖ്യാപിത ഹര്‍ത്താലുകള്‍ കാരണം മേഖല സ്തംഭിച്ചത്. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വയനാട് മേഖലയിലെ ടൂറിസം സംഘടനകളും, ടൂര്‍ ഓപ്‌റേറ്റര്‍മാരും, ജീവനക്കാരും വായമൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് […]
ബാറ്ററി ഉപഭോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ ‘ഡാര്‍ക്ക് മോഡ്’ സെറ്റിംഗ് വരുന്നു. പ്രാരംഭഘട്ടത്തില്‍ ഈ സേവനം കുറിച്ചു രാജ്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നത്തിനു കീഴിലാകും പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക. സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം കാണാനാകും. ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നതോടെ മുമ്പത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബാറ്ററി ഉപഭോഗത്തില്‍ മെസെഞ്ചറിന് പ്രവര്‍ത്തിക്കാനാകും. ഇത് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഡാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ […]
തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ ‘പോസ്റ്റ് ഇന്‍ഫോ’യെക്കുറിച്ചാണ്. രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്‌സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് […]
അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. പതിവിനു വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് തണുപ്പിന് കാഠിന്യമേറിയത്. ബുധനാഴ്ച അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങല്‍ലും മൈനസ് ഡിഗ്രിയായിരുന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെ തോന്നിപ്പിച്ചു. വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ […]
നാളെ ഹർത്താലിനിടെ അക്രമങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്‍റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും […]
നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു. തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്. ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് […]
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരളത്തിലെ വിവിധ സംഘടനകള്‍. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സംഘടനയായ അസോയിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയി )ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ടൂറിസം ന്യൂസ് ലൈവിനോട് വ്യക്തമാക്കി. അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് […]
പുതിയ വര്‍ഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കാണില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചെയ്യേണ്ട യാത്രകളും കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങളും മനസ്സില്‍ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാന്‍ ചെയ്തവരായിരിക്കും മിക്കവരും. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാന്‍ പറ്റില്ലല്ലോ…ജനുവരിയില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… മഞ്ഞണിഞ്ഞ ഔലി നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കില്‍ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ്ങ് ഇടങ്ങളിലൊന്നായ […]
പുതുവര്‍ഷപ്പുലരിയുടെ വരവറിയിച്ച് റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ടില്‍ രണ്ട് ഗിന്നസ് റെക്കോഡുകളാണ് പിറന്നത്.ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. സായിദ് വര്‍ഷാചരണത്തിന്റെ സമാപനംകുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച് 4.6 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ വെടിക്കെട്ടില്‍റാക് ടൂറിസത്തിന്റെ വികസനത്തിനായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതുവര്‍ഷപ്പുലരിയില്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. അല്‍ മര്‍ജാന്‍ ദ്വീപില്‍ മൊത്തം പതിമൂന്ന് കിലോമീറ്റര്‍ പരിധിയിലായിരുന്നു പരിപാടി ഒരുക്കിയത്. ഇതാകട്ടെ 13 മിനിറ്റും ഇരുപത് സെക്കന്‍ഡും നീണ്ടു. യു.എ.ഇ.യില്‍ തിങ്കളാഴ്ച നടന്ന ഏറ്റവുംവലിയ വെടിക്കെട്ടാണ് […]
വിഴിഞ്ഞത്ത് എമിഗ്രേഷന്റെ കടല്‍ചെക്ക് പോസ്റ്റ് തുടങ്ങിയതിനുശേഷം രണ്ടാമത്തെ ആഡംബര കപ്പല്‍ വരുന്നു. എം.വി.സില്‍വര്‍ ഡിസ്‌കവറര്‍ എന്ന കപ്പലാണ് 17-ന് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുക. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് കപ്പലെത്തുക. ലക്ഷദ്വീപിലെ ചേരിയാമില്‍ നിന്ന് കപ്പല്‍ 17-ന് രാവിലെ 7.30-ന് വിഴിഞ്ഞത്ത് എത്തും. ഒക്ടോബര്‍ പത്തിന് ദുബായില്‍ നിന്നുള്ള ബൗദ്ധിക എന്ന കപ്പലാണ് ആദ്യമെത്തിയിരുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പി.ആര്‍.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും കപ്പലിലെത്തി പരിശോധ നടത്തിയതിനുശേഷമാകും […]
യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും […]















