അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂര്‍

തൃശ്ശൂരില്‍ ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍. നാടകോത്സവത്തിന്റെ വിളംബര ജാഥയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും.

ഞായറാഴ്ച മന്ത്രി എ.കെ ബാലന്‍ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങള്‍ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *