45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും. റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് […]
Category Archives: News
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോ സോഫ്റ്റിന്റെ കൈസാല ആപ്പുവഴി ലഭ്യമാക്കും. ഈ ആപ്പ് ഉപയോഗിച്ച് റെയില്‍വെ ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷക്ക് വേണ്ടി അടുത്തുള്ള രജിസ്ട്രര്‍ ചെയ്ത ഡോക്ടര്‍മാരേയും, എംപാനല്‍ ചെയ്തിട്ടുള്ള രോഗ നിര്‍ണയ കേന്ദ്രങ്ങളേയും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതോടൊപ്പം […]
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണം. തുടര്‍ന്ന് ഔട്‌സോഴ്‌സ് വിഭാഗമായ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒപ്പിട്ട് നല്‍കണം. കടലാസ് ജോലികള്‍ ഇല്ലാതാക്കുന്നതിനും പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സമയം […]
പരപ്പാറിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ കൂടുതല്‍ കുട്ടവഞ്ചികളെത്തി. വേനലവധി പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കു കൂടിയതോടെയാണ് 10 കുട്ടവഞ്ചികള്‍ കൂടി എത്തിച്ചത്. നിലവില്‍ സവാരി നടത്തുന്ന പത്തെണ്ണത്തിനു പുറമേയാണിത്. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലാണ് കുട്ടവഞ്ചി സവാരി പരപ്പാര്‍ തടാകത്തില്‍ നടക്കുന്നത്. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരിയും തെന്മലയില്‍ മാത്രമാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ കുട്ടവഞ്ചി സവാരിക്കും മുളംചങ്ങാടത്തിലെ സവാരിക്കും നല്ല തിരക്കാണുള്ളത്.
കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ […]
എറണാകുളം വരെ നീട്ടിയ വേളാങ്കണ്ണി എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ ആവേശത്തോടെ യാത്രക്കാര്‍. 3 മാസം മുന്‍പാണു വേളാങ്കണ്ണി എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്. ഞായര്‍ വൈകിട്ട് അഞ്ചിനു വേളാങ്കണ്ണിയില്‍നിന്നു തിരിച്ചു തിങ്കള്‍ രാവിലെ 8.45 കൊല്ലത്ത് എത്തുകയും തിരികെ വൈകിട്ട് 4ന് തിരിച്ചു ചൊവ്വ രാവിലെ വേളാങ്കണ്ണിയില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു സമയക്രമീകരണം. കേരളത്തില്‍നിന്നു പോകുന്ന തീര്‍ഥാടകര്‍ക്കു വേളാങ്കണ്ണിയില്‍ എത്തി മടങ്ങിവരുന്നതിനു മറ്റു യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ട്രെയിന്‍ വന്നതോടെ ഞായര്‍ രാവിലെ വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് 12 മണിക്കൂറോളം അവിടെ […]
അഞ്ചു പുതിയ വകഭേദങ്ങളുമായി എഫ്എക്‌സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യന്‍ ശ്രേണി ട്രെക് ബൈസൈക്കിള്‍സ് വിപുലീകരിച്ചു. എഫ് എക്‌സ് വണ്‍, എഫ് എക്‌സ് ടു, എഫ് എക്‌സ് ത്രീ, എഫ് എക്‌സ് ടു ഡിസ്‌ക്, എഫ് എക്‌സ് ത്രീ ഡിസ്‌ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. എഫ് എക്‌സ് വണ്ണിന് 32,199 രൂപയും എഫ് എക്‌സ് ടുവിന് 36,299 രൂപയും എഫ് എക്‌സ് ത്രീക്ക് 51,599 രൂപയുമാണു വില. മുന്നിലു പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള എഫ് എക്‌സ് […]
രാമക്കല്‍മേട്ടില്‍ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടര്‍ വാഹനവകുപ്പും വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സര്‍വീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നല്‍കിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു. ഡിടിപിസിയും, മോട്ടര്‍ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിക്കും. അപകടത്തെ തുടര്‍ന്നു രാമക്കല്‍മേട്ടില്‍ […]
പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്. മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് […]
വിനോദസഞ്ചാരക്കപ്പല്‍ വ്യവസായത്തിലെ പ്രമുഖരായ കോസ്റ്റ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നീ കപ്പലുകളാണ് കൊച്ചിത്തീരമണഞ്ഞത്. ഇറ്റലി ആസ്ഥാനമായ കോസ്റ്റ 2016-ലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. രണ്ടായിരത്തോളം യാത്രക്കാരുണ്ടിതില്‍. ചൈനീസ് വിപണിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വെനേസിയയില്‍ 2,670 പേരാണ് യാത്രക്കാര്‍. കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടുദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് 100 ഇന്ത്യന്‍ അതിഥികള്‍ കയറുന്നുണ്ട്. കേരളത്തിന്റെ […]
എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി. 52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് […]
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 3 ദിവസത്തെ താമസം – 4999 രൂപ കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ […]
ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും […]
ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം. 15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ […]
2019 ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡൈ്വസററുടെ ട്രാവല്‍സ് ചോയ്സ് അവാര്‍ഡിലുടെയാണ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെത്. ട്രിപ് അഡൈ്വസര്‍ പ്രകാരം, ബക്കിംഗാം പാലസ് ഉള്‍പ്പെടെയുള്ള നിരവധി രാജകീയ ശ്രദ്ധ നേടിയ ധാരളം അനുഭവങ്ങള്‍ ലണ്ടന്‍ സമ്മാനികുന്നുണ്ട് അതുകെണ്ട് തന്നെ വര്‍ഷാവര്‍ഷം 94 ശതമാനം മുതല്‍ 231 ശതമാനം വരെ സഞ്ചാരികളുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഒന്നാം സ്ഥാനത്ത് ജയ്പൂരും രണ്ടാം സ്ഥാനത്ത് ഗോവയും ന്യൂഡല്‍ഹിയും എത്തുന്നു. ജയ്സാല്‍മീറും […]















