ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നവരെ പിടിക്കാന്‍ ജലഗതാഗത വകുപ്പ് പ്രത്യേക സ്‌ക്വഡുകളെ നിയമിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനും ഇറിഗേഷന്‍ വിഭാഗത്തിനും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ബോട്ടുകള്‍ പ്രവേശിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററും സര്‍ക്കാര്‍ ബോട്ടുജെട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ജെട്ടിയില്‍ വരുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകള്‍ കയറ്റി സര്‍വീസ് നടത്തുന്നത് വ്യാപകമാണ്. ജെട്ടിയുടെ പരിസരങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവുള്ളതാണ്. […]
Category Archives: News
റംസാന്‍ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എല്‍.ഇ.ഡി. പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പുണ്യ മാസം ആഘോഷിക്കുന്നത്. മൂന്ന് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആദ്യപ്രദര്‍ശനത്തില്‍ റംസാന്റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് പല ബിംബങ്ങളിലൂടെ ബുര്‍ജില്‍ തെളിയുക. ചന്ദ്രക്കലയും അറബിവിളക്കുകളും അറബി അക്ഷരമാതൃകകളുമെല്ലാം ഇതില്‍ നിറയും. അല്ലാഹുവിന്റെ 99 നാമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാംപ്രദര്‍ശനം ഒരുങ്ങിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും […]
ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ […]
ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിനും അന്ത്യോദയ എക്‌സ്പ്രസിനും നാളെ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. 8 ന് കന്യാകുമാരിയിലെത്തുന്ന ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസിന്റെ സര്‍വ്വീസും റദ്ദാക്കി. 1. ട്രെയിന്‍ നമ്പര്‍ 22643 എറണാകുളം – പാറ്റ്‌ന (ആഴ്ചയില്‍. മെയ് 6,7 തീയതികളില്‍ ഉണ്ടാകില്ല). 2. ട്രെയിന്‍ നമ്പര്‍ 22878 എറണാകുളം – ഹൗറ അന്ത്യോദയ (ആഴ്ചയില്‍. മെയ് […]
ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അന്തരിച്ച ശില്‍പി എം ബി സുകുമാരാന്‍ ബേക്കല്‍ ബീച്ചില്‍ നിര്‍മ്മിച്ച അമ്മ ശില്പം ഇനിയില്ല. കാലപഴക്കം മൂലമാണ് അമ്മ സങ്കല്‍പ്പം മിന്‍ നിര്‍ത്തി തെയ്യരൂപത്തില്‍ തീര്‍ത്ത ശില്‍പം തകര്‍ന്ന് വീണത്. രണ്ടു വര്‍ഷമായി കേടുപാട് സംഭവിച്ച ശില്‍പം തകരഷീറ്റ് കൊണ്ട് മൂടി വെച്ച് നിലയിലായിരുന്നു. തകര്‍ന്ന ശില്‍പത്തിന് മാറ്റം വരുത്തി നന്നാക്കിയെടുക്കണമെന്ന് ആവശ്യവുമായി ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് എന്ന പേരുള്ള നവമാധ്യമ സംഘം മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ശില്പം എന്നത് ഒരു ശില്പിയുടെ […]
മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയ്ക്കിരുവശവുള്ള വനമേഖല ശുദ്ധീകരിക്കുന്നതിനായി മൈ വേസ്റ്റ് പദ്ധതിതുടങ്ങി. മൂന്നാര്‍ വനംവകുപ്പും ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സെര്‍വേഷന്‍ സംഘടനയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഡി.എഫ്.ഒ. എസ്.നരേന്ദ്രബാബു, മൂന്നാര്‍ റെയ്ഞ്ച് ഓഫീസര്‍ ശുചീന്ദ്രനാഥ്, സംഘടന പ്രസിഡന്റ് ശെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതിലധികം വരുന്നവരാണ് ശുചീകരണ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. സംസ്ഥാന പാതയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് മുതല്‍ ലക്കം വെള്ളച്ചാട്ടം വരെയുള്ള വനമേഖലയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുകയും വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുവാനുള്ള നടപടികളും ബോധവത്കരണ പരിപാടികളും […]
വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മിതമായ നിരക്കില്‍ ചായയും പലഹാരവും ഒരുക്കി ജനമൈത്രി പൊലീസ് ക്യാന്റീന്‍. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണില്‍ ആര്‍ഒ ജങ്ഷനിലെ മിനി ക്യാന്റീന്‍ വൃത്തിയിലും വെടിപ്പിലും മികവാര്‍ന്നതാണ്. ക്യാന്റീന്‍ മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. മറ്റ് ഹോട്ടലുകളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ക്യാന്റീനില്‍ ചെറുകടിയും ചായയും ലഭിക്കുക. ഉച്ചയൂണ് മിതമായ നിരക്കില്‍ പൊതിയാക്കി കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ […]
കുവൈത്ത് നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഷെയ്ഖ് ജാബിര്‍ കടല്‍ പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇതോടെ കുവൈത്ത് സിറ്റിയില്‍ നിന്നും സുബിയയിലേക്ക് നിലവില്‍ വേണ്ട ഒന്നര മണിക്കൂര്‍ സമയം അര മണിക്കൂറായി കുറഞ്ഞു. കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം. ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ചു ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ […]
പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റ പണികള്‍ക്കായി അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെയ്ക്കുന്നത്. അതേസമയം മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തെ ബലക്ഷക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചാണ് പണികള്‍ നടക്കുന്നത്. 52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് രണ്ടര വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു […]
വേനലവധി പിറന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയുടെ സൗന്ദര്യമായ കാല്‍വരിമൗണ്ട്. നിറഞ്ഞുതുളുമ്പുന്ന ഇടുക്കി ജലാശയത്തിന്റെ ദൃശ്യവിസ്മയമാണ് ഹൈറേഞ്ചിന്റെ മൊഞ്ചത്തിയായ കാല്‍വരി മൗണ്ടിനെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത്. ഉച്ചസമയത്തുപോലും സഞ്ചാരികളെ തലോടിയെത്തുന്ന കുളിര്‍ക്കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വേനലവധിയായതോടെ കാല്‍വരിമൗണ്ടില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദിവസവും ശരാശരി ആയിരത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശനസമയം. […]
കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി […]
മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ […]
തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം […]
ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ […]
കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് […]














