പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ […]
Category Archives: News
സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും […]
ഇന്ത്യയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് ഡല്‍ഹിയില്‍ നിന്നും റെയില്‍ പാത എത്തുന്നു. ഈ ട്രെയിന്‍ യാത്രയിലുടെ വെറും പകുതി സമയം കൊണ്ട് ലേയില്‍ എത്താം ഈ ട്രെയിന്‍ യാത്രയിലുടെ ഡല്‍ഹിയില്‍ നിന്നും 20 മണിക്കൂറുകൊണ്ട് യാത്രികര്‍ക്ക് ലേയിലെത്താനാകും. റോഡ്മാര്‍ഗ്ഗം 40 മണിക്കൂറാണ് ലേയിലേക്കുള്ള ദൂരം. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രെയിന്‍ യാത്ര. ഈ വഴിയില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക. 465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും […]
വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്. കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി […]
വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍. ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം […]
അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി […]
അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം. കപ്പാസി നഗരത്തിനു […]
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് കുവൈറ്റ് വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. […]
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- […]
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ […]
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക ദിനമായ വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ നാഷണല്‍ മ്യൂസിയത്തില്‍ പരിപാടികള്‍ അരങ്ങേറിയത്. ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തില്‍ യു.എ.ഇ. ക്ക് പുറമേ പലസ്തീന്‍, ജോര്‍ദാന്‍, ഇന്ത്യ, ഈജിപ്ത്, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഗ്രീസ്, ഫിലിപൈന്‍സ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്‌കാരിക പ്രദര്‍ശനവും നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ […]
കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ. ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്‌പോ […]
ഇനിമേല്‍ തിരുപ്പതി ദര്‍ശനത്തിന് വിഐപികള്‍ക്ക് മുന്‍ഗണന ഇല്ല. ദേവന് മുന്നില്‍ ഇനി എല്ലാവരും സമന്മാര്‍. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി ഭക്തന്മാരെത്തകുന്ന തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിലെ പണക്കാര്‍ക്കും അധികാരികള്‍ക്കുമുള്ള മുന്‍ഗണന പല ഭക്തരുടെയും നൊമ്പരപ്പെടുത്തിയിരുന്നു. ചിലര്‍ക്ക് മാത്രം ദേവന് മുന്പിലിലെത്താന്‍ പ്രത്യേക വഴിയും പ്രത്യേക ദര്‍ശന സമയവുമെല്ലാം നിശ്ചയിച്ചിരുന്ന അസമത്വങ്ങളുടെ അധ്യായത്തിനാണ് ക്ഷേത്ര ഭരണ സമിതി ഒടുക്കം കുറിയ്ക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിഐപികള്‍ക്കുള്ള പ്രത്യേക ബുക്കിങ്ങുകള്‍ ക്ഷേത്രം വകുപ്പ് […]
ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 […]
ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി […]















