കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്‌സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്‌സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്. 3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, ഫുഡ് […]
Category Archives: News
ഇന്ത്യന്‍ കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരും. 61 വര്‍ഷത്തെ ചരിത്രമുള്ള കോഫി ഹൗസില്‍ ഭക്ഷണം വിളമ്പാന്‍ വൈകാതെ വനിതകളെത്തും. തിരുവനന്തപുരം ശാഖയില്‍ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെയുള്ള ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ […]
പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള […]
തിരഞ്ഞെടുപ്പിന്റ തിരക്കുകള്‍ കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി കേദാര്‍നാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയാണ് വാര്‍ത്തകളിലെ താരം. മോദിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്. കേദാര്‍നാഥ് ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടനത്തിന്റെ […]
ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. […]
കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് […]
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് […]
ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് […]
കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള […]
മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ […]
അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു. ആഴംകുറഞ്ഞ പാടശേഖരത്തില്‍ […]
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് […]
സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി ആര്‍ ഡി സി)ആരംഭിച്ച സ്‌മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര്‍ ഡി സിയുടെ സ്വപ്‌ന […]
ബ്രിട്ടന്‍ രാജകുടുംബത്തിന്റെ പ്രൗഢിയുടെ പ്രതീകമാണ് ബക്കിങ്ഹാം കൊട്ടാരം. അടുത്തിടെ കൊട്ടാരം അറ്റകുറ്റപണികള്‍ക്കായി അടച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കോടികള്‍ പൊടിപൊടിച്ചാണ് രാജകുടുംബം ഇക്കുറി കൊട്ടാരം നവീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരത്തിന്റെ ഔദ്യോഗികപേജിലൂടെ അധികൃതര്‍ കൊട്ടാരത്തില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രം പുറത്തുവിട്ടിരുന്നു. കൊട്ടാരത്തിലെ കിഴക്കു ഭാഗത്തായി നടത്തിയ അറ്റകുറ്റപ്പണിയുടെ മുന്‍പും പിന്‍പും ഉള്ള ചിത്രമാണ് പങ്കുവയ്ക്കപ്പെട്ടത്. നീളന്‍ ഇടനാഴി പോലെ തോന്നിക്കുന്ന കൊട്ടാര അകത്തളത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ബാല്‍ക്കണിയിലേക്ക് നയിക്കുന്ന ഇടനാഴിയാണിത്. പഴയ […]
ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതികൂടി നല്‍കണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നല്‍കേണ്ടത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന […]














