ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. അടുത്ത ചാന്ദ്രദൗത്യം ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരിക്കാനാണ് സാധ്യത. ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ […]
Category Archives: News
പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി […]
സിനിമാഹാളുകള്‍, റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ശലഭോദ്യാനം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, സ്ലൈഡുകള്‍, പാര്‍ക്ക്. ഇതെല്ലാം പറയുന്നത് ഷോപ്പിങ് മാളിനെ കുറിച്ചല്ല.. മറിച്ച് സിംഗപ്പൂരിലെ ഷാംഗി എയര്‍പോര്‍ട്ടിനെ കുറിച്ചാണ്.ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. സഫ്ദാര്‍ ഓര്‍ഗനൈസേഷന്‍, ആര്‍എസ്പി, ബെനോയ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കണ്‍സള്‍ട്ടന്‍സാണ് കൃത്രിമ വെള്ളച്ചാട്ടം രൂപകല്‍പ്പന ചെയ്തത്. വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണം മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ ഉയരമുള്ള നീര്‍ച്ചുഴിയാണ്. രാത്രികളില്‍ ഇവിടെ നടക്കുന്ന മ്യൂസിക്കല്‍ […]
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്. മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം. പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ […]
മോണോ റെയില്‍ 2ാം ഘട്ടം നേട്ടം കൊയ്യുന്നതിനു പിന്നാലെ പേപ്പര്‍ രഹിത ടിക്കറ്റിലേക്കു നീങ്ങാനൊരുങ്ങുന്നു. ചെമ്പൂര്‍ മുതല്‍ വഡാല വരെ 4 വര്‍ഷമായി ഓടിവന്ന മോണോറെയിലിന്റെ 2ാം ഘട്ടമായ വഡാല – ജേക്കബ് സര്‍ക്കിള്‍ റൂട്ട് ഈ മാസം 3നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 8 തവണ മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം ആദ്യം ഓടിത്തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 26 ലക്ഷത്തിന്റെ വരുമാനമുണ്ടാക്കിയെന്നും പ്രതീക്ഷിച്ച പോലെ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്നും നടത്തിപ്പുകാരായ എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) […]
ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. […]
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് […]
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 149 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലൈ ദുബായും ഇത്തരം […]
ഇന്നലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പലതിലും യാത്രക്കാരെയും കൊണ്ട് പറന്നത് സ്ത്രീകളാണ്. പൈലറ്റ് മാത്രമല്ല, യാത്രക്കാര്‍ക്കായി ഇന്നലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് വനിതാ ജീവനക്കാരാണ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോക്ക്പിറ്റിലും ക്യാബിനിലും സ്ത്രീ ജീവനക്കാര്‍ മാത്രമായി 52 യാത്രകളാണ് എയര്‍ ഇന്ത്യ ഇന്നലെ നടത്തിയത്. 12അന്താരാഷ്ട്ര യാത്രകളും ഇന്ത്യയ്ക്കകത്ത് 40 യാത്രകളുമാണ് ചരിത്രം സൃഷ്ടിച്ചത്. . എയര്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരും മികച്ച വനിതാ ടെക്‌നീഷ്യന്മാരും ചേര്‍ന്നാണ് ഓരോ യാത്രയും നയിച്ചത് ഡല്‍ഹി- സിഡ്‌നി , […]
സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ […]
ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ […]
യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന […]
ഭൂമിയില്‍ വെച്ചോ ആകാശത്തു വെച്ചോ എപ്പോഴാണ് ഒരു സ്ത്രീയ്ക്ക് സാനിറ്ററി പാഡുകളുടെ ആവിശ്യം വരികയെന്ന് പറയാനാകില്ല. നീണ്ട യാത്രകള്‍ക്കിടയില്‍ വേണ്ടുന്ന എല്ലാ വിധ സുഖ സൗകര്യങ്ങളും ഒരുക്കുന്നുവെന്നു പറഞ്ഞാലും ഒരു സ്ത്രീയ്ക്ക് ഏറ്റവും അത്യാവശമായ സാനിറ്ററി പാഡുകള്‍ ഇന്നുവരെ ഒരു ഇന്ത്യന്‍ എയര്‍ സര്‍വീസുകളും വിമാനത്തിനുള്ളില്‍ ലഭ്യമാക്കിയിരുന്നില്ല. അനാവശ്യ കാര്യമെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാതെ സ്ത്രീകള്‍ക്ക് ഈ വനിതാ ദിനം മുതല്‍ ഫ്ളൈറ്റുകളില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള പുരോഗമന പരമായ തീരുമാനം എടുത്തിരിക്കുകയാണ് വിസ്തരാ എയര്‍ലൈന്‍സ്. രാജ്യത്ത് […]
കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും […]
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു […]















