കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം ടിക്കറ്റ് നിരക്ക് 1761 രൂപ

എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി.

52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാര്‍ പറഞ്ഞു.1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *