അവധിക്കാലം കുടുംബവുമായി താമസിക്കാന്‍ കെ ടി ഡി സി സൂപ്പര്‍ ടൂര്‍ പാക്കേജ്

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.

രാത്രി 3 ദിവസത്തെ താമസം – 4999 രൂപ

കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്.

Munnar Hills

തേക്കടിയില്‍ 3333 രൂപയ്ക്കും പാക്കേജ്

തേക്കടിയിലെ കെ.ടി.ഡി സി ബജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസിലും മികച്ച കിഴിവുകളോടെ ടൂര്‍ പാക്കേജ് ലഭ്യമാണ്. 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെ 3333 രൂപയാണ് പ്രസ്തുത ടൂര്‍ പാക്കേജുകള്‍ക്ക് ഈടാക്കുന്നത്. മേല്‍പ്പറഞ്ഞ ആകര്‍ഷമായ പാക്കേജുകള്‍ 2019 ഏപ്രില്‍ , മേയ് മാസങ്ങളില്‍ പ്രത്യേക നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടകും . മേല്‍പ്പറഞ്ഞ കെടിഡിസി ഹോട്ടലുകളില്‍ മറ്റൊരു സീസണിലും ഇത്ര കുറഞ്ഞ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ ലഭ്യമാകില്ല

കൂടുതല്‍ വിവരങ്ങള്‍ക്കു ബുക്കിങ്ങിനും കെ.ടി.ഡിസി വെബ്‌സൈറ്റ് www.ktdc.com ലോ 0471-2316736,2725213 എന്ന നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *