പരപ്പാറില്‍ സഞ്ചാരികളുടെ തിരക്കേറുന്നു; സവാരിക്ക് പുതിയ 10 കുട്ടവഞ്ചികള്‍ കൂടി

പരപ്പാറിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ കൂടുതല്‍ കുട്ടവഞ്ചികളെത്തി. വേനലവധി പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കു കൂടിയതോടെയാണ് 10 കുട്ടവഞ്ചികള്‍ കൂടി എത്തിച്ചത്. നിലവില്‍ സവാരി നടത്തുന്ന പത്തെണ്ണത്തിനു പുറമേയാണിത്.


ശെന്തുരുണി ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലാണ് കുട്ടവഞ്ചി സവാരി പരപ്പാര്‍ തടാകത്തില്‍ നടക്കുന്നത്. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരിയും തെന്മലയില്‍ മാത്രമാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ കുട്ടവഞ്ചി സവാരിക്കും മുളംചങ്ങാടത്തിലെ സവാരിക്കും നല്ല തിരക്കാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *