അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണുള്ളത്. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന് അതീതീവ്രമഴക്ക് സാധ്തയുള്ളതിനാലാണ് നേരത്തെ ഈ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ ‐ യമൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്.
Category Archives: News
വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ […]
അഷ്ടമുടി കായലിലെ തുരുത്തുകൾ കണ്ടുമടങ്ങാൻ കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ നിന്ന് പുതിയ ബോട്ട് സർവിസ് ഉടൻ ആരംഭിക്കും. അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി സാമ്പ്രാണിക്കൊടിയിലെയും പരിസരത്തെയും തുരുത്തുകൾ കണ്ട് മടങ്ങാൻ ഇനി സന്ദർശകർക്ക് പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തിയാൽ മതിയാകും. സീ പ്ലെയ്ൻ പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിക്ക് അനുവദിച്ച രണ്ടു ബോട്ടുകളിൽ ഒരെണ്ണമാണ് പ്രാക്കുളത്ത് നിന്ന് സർവിസ് നടത്തുക. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിങ് റോഡ് എന്നിവയും […]
ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ത്ഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര […]
നീലക്കുറിഞ്ഞി കാണാൻ പോകാം. ചൊവ്വാഴ്ച മുതൽ . മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും ഒക്ടോബർ 9 മുതൽ പോകാമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ അനിശ്ചിതകാല യാത്രാ നിരോധനത്തിൽ ജില്ലാ കലക്ടർ ഭേദഗതി വരുത്തി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മാസം 5 മുതൽ 8 വരെ മാത്രമാണ് സഞ്ചാരികൾക്കുള്ള നിരോധനമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പിലുണ്ട്. പ്രളയക്കെടുതിയിൽ നിന്ന് ഇടുക്കിയിലെ ടൂറിസം കര കയറുന്നതിനിടെയാണ് വീണ്ടും കനത്ത […]
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സഹായം തേടി ബൈക്ക് യാത്ര നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സ്വാതി ഷാ എന്ന വിദ്യാര്‍ഥിയെ എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ചു.വിദഗ്ധ ചികിത്സക്കായി സ്വാതി ഷായെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴയില സ്വദേശിയും എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സ്വാതി ഷായ്ക്ക് മധ്യപ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ 19നു മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വാതി ഷായുടെ കന്യാകുമാരി-കശ്മീര്‍ യാത്ര ഫ്ലാഗ് […]
പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം […]
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 […]
ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം […]
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് […]
ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ […]
ഫോര്‍ബ്സ് മാഗസിന്‍ 2018ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശതകോടീശ്വരന്‍മാരില്‍ ഒന്നാമത് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി തന്നെ. പോയ വര്‍ഷം 38 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന അംബാനിയുടെ ആസ്തി ഇക്കുറി 47.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാമത്.ലക്ഷ്മി മിത്തല്‍ മൂന്നാമതും ഹിന്ദുജ കുടുംബം നാലാമതുമുണ്ട്. ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കോടീശ്വര പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ മുന്നില്‍. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ […]
സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഗാന്ധിയന്‍ സേവന പുരസ്കാരം പ്രമുഖ ടൂറിസം സംരംഭകന്‍ സിഎസ് വിനോദിന്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയില്‍ നിന്നും വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 25 വര്‍ഷമായി ടൂറിസം രംഗത്ത് സജീവമാണ് വിനോദ്. പ്രളയക്കെടുതിക്കാലത്തെ സേവനത്തിനു നേരത്തെ സംസ്ഥാന ടൂറിസം വകുപ്പും വിനോദിനെ ആദരിച്ചിരുന്നു. ഐടിപി ടൂറിസം മാനേജേഴ്സ്, മണിമംഗലം നാച്വറല്‍ കോണ്‍സെപ്ട്സ് എന്നിവയുടെ മാനേജിംഗ് […]
പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ […]
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഒരു വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിന് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവാഴ്ചയുള്ള നാടാണ് നമ്മുടേത്. അത്തരം ഒരു നാട്ടില്‍ സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെയാണ് നിലപാട് എടുക്കാനാവുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ ശബരിമല പ്രവേശനം ആഗ്രഹിച്ചു വരുന്നെങ്കില്‍ അവരെ […]














