ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ […]
Category Archives: News
മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു. സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ […]
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലെ കേരള ടൂറിസം സ്റ്റാളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ട് കൂറ്റന്‍ കെട്ടുകാളകള്‍. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ നേരിട്ടുള്ള അനുഭവമാണ് ഈ സ്റ്റാളിലെ കാഴ്ചകളെല്ലാം. കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തമായത്. കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയാണ് കെട്ടുകാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധം. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു. കേരള ട്രാവല്‍മാര്‍ട്ടിലൊരുക്കിയിരിക്കുന്ന കെട്ടുകാഴ്ചകള്‍ […]
ടൂറിസം രംഗത്ത് പരിസ്ഥിതിക്ക് കോട്ടം വരാത്തവിധം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രാദേശികവാസികളില്‍ സര്‍വേ നടത്താനുള്ള ചുമതല. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുന്നത്. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം […]
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന്‍ പവിലിയന്‍. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ […]
ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാര്‍ക്ക് ബദലായി ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ ക്മ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്‌സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു […]
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ […]
വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര […]
ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ […]
ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. […]
കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്കാരങ്ങളിൽ നാലെണ്ണം കേരളത്തിന് . സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശ ഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്കാരം . ന്യൂ ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിൽ നിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ന്യൂ ഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ ചടങ്ങിൽ […]
ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍ ജനശ്രദ്ധ നേടി. കവടിയാര്‍ പാര്‍ക്കില്‍ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണില്‍ അണിനിരന്നത്. കവടിയാര്‍ പാര്‍ക്കില്‍ തുടങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ അവസാനിച്ച വാക്കത്തോണിന്‍റെ ഭാഗമായി കിറ്റ്സ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും, ‘ടൂറിസവും ഡിജിറ്റല്‍ […]
ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്‌ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ […]
തെക്കേ ഇന്ത്യയിലുള്ള നായ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത തങ്ങളുടെ അരുമ നായ്ക്കള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് ഹൈദരബാദില്‍ ഒരുങ്ങുകയാണ്. ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരബാദ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിന്റെ ഉദ്ഘാടന തീയതിയെക്കുറിച്ച് ഇതു വരെ പ്രഖ്യാപനം നടന്നിട്ടില്ല. മുന്‍പ് ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. തുടര്‍ന്ന് 1.1കോടി രൂപ മുടക്കി രാജ്യത്തെ ആദ്യത്തെ നായകള്‍ക്കുള്ള പാര്‍ക്കായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ […]















