ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് […]
Category Archives: News
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍. ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ […]
വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ […]
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ സഹായമില്ലാതെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ നടന്നു പോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 […]
ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നത് വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും നല്‍കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ പുതിയ തീരുമാനം. കോര്‍പറേഷന്റെ ഫുഡ് പോയിന്റുകള്‍ വ്യാപിപ്പിക്കാനും പുതിയ നടപടി ഉപകരിക്കും. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് മാസപ്രതിഫലത്തിലുള്ള അപേക്ഷകള്‍ കോര്‍പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കടന്നുപോകുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനൊപ്പം വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനും […]
ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് […]
റെയില്‍വേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍. സബേര്‍ബന്‍, എക്‌സ്പ്രസ് സര്‍വീസുകള്‍, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍, ഏറ്റവും പുതിയ റെയില്‍വേ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ കോര്‍ത്തിണക്കി വികസിപ്പിച്ച ‘റെയില്‍ പാര്‍ട്‌നര്‍’ ആപ്ലിക്കേഷന്‍ ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കൊമേഴ്‌സ്യല്‍ വിഭാഗം വികസിപ്പിച്ച ഇതു പൂര്‍ണമായും റെയില്‍വേയുടെ ഔദ്യോഗിക ആപ് ആണ്. സ്വകാര്യ കമ്പനികള്‍ തയാറാക്കിയ ആപ്പുകള്‍ മുന്‍പ് റെയില്‍വേ പുറത്തിറക്കിയിരുന്നു. ഇവയുടെ പോരായ്മകളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നതോടെയാണ് ഔദ്യോഗിക ആപ് ഒരുക്കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗം […]
നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ […]
കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എഞ്ചിനീയര്‍, ജലസേചനം) ബിബിന്‍ ജോസഫ് (ചീഫ് എഞ്ചിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും […]
പറക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത വിമാനം ഇടിയിലേറ്റ കേടുപാടുകളുമായി നാലു മണിക്കൂറിലേറെ യാത്രക്കാരുമായി പറന്നു. തമിഴ്‌നാട്ടിലെ തിരുച്ചി വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX 611 വിമാനത്തില്‍ 130 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30 ഓടു കൂടിയാണ് സംഭവം. തിരുച്ചിയില്‍ നിന്ന് ദുബൈക്ക് പോവുകയായിരുന്നു വിമാനം. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയറുകള്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. എന്നിട്ടും നിര്‍ത്താതെ പറപ്പിക്കാന്‍ മുഖ്യ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വേഗതയിലാണ് വിമാനം […]
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാന്‍സ്, മീഡിയ, ഡെലിഗേറ്റ് സെല്‍, ടെക്നിക്കല്‍, സ്പോണ്‍സര്‍ഷിപ്പ്, വോളന്റിയര്‍, ഓഡിയന്‍സ് പോള്‍,, തിയറ്റര്‍ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തത്തില്‍നിന്നു കരകയറുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ശ്രമിക്കുകയാണെങ്കിലും […]
അപ്രതീക്ഷിത ഗുണ്ടാ അക്രമണത്തിന് ശേഷം പപ്പടവടയുടെ ഉടമ മിനു പൗളീന്‍ ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ പപ്പടവട ഇന്നലെ വീണ്ടും തുറന്നു. 2013 ജനുവരിയില്‍ എറണാകുളം എം ജി റോഡില്‍ ഷേണായീസ് ജംഗ്ഷനടുത്താണ് മിനു പൗളീന്‍ പപ്പടവട തുറക്കുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയാല്‍ എന്തെന്ന് തോന്നലില്‍ നിന്നാണ് മിനു സ്വന്തമായി ഒരു റെസ്റ്റോറന്റിനെക്കുറിച്ച് ചിന്തിക്കുന്നത്. കൊച്ചി സ്വദേശിനായ മിനു ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സംരംഭകയാകുന്നത്. നാലുമണി പലഹാരങ്ങളുടെ ഇതര […]
വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ഏഴ് […]
എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് […]
വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി പൊഴുതന അച്ചൂരില്‍ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു . 1995 ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില മേഖലയില്‍ വയനാടന്‍ ചരിത്രം. ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍ ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1911 ല്‍ നിര്‍മ്മിച്ച എച്ച്എംലിന്റെ തേയില ഫാക്ടറിയിലാണ് തേയില മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളായയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിനകത്തേക്ക് കയറുമ്പോള്‍ തന്നെ […]















