കന്യാകുമാരിയില്‍ വിവേകാനന്ദമണ്ഡപത്തിനും തിരുവള്ളുവര്‍ ശിലയ്ക്കും ഇടയില്‍ പാലം ഉള്‍പ്പടെ 32 കോടിയുടെ ടൂറിസം വികസനപദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം കന്യാകുമാരിയില്‍ എത്തിയ അദ്ദേഹം പദ്ധതിനടപ്പാക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മന്ത്രി കന്യാകുമാരിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ തീരദേശമേഖലകളില്‍ 100 കോടി ചെലവില്‍ നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പ്രശാന്ത് എം.വദനറെയും ഒപ്പമുണ്ടായിരുന്നു.
Category Archives: News
നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് തപാല്‍ വകുപ്പ് കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞിപ്പൂക്കളുടെയും നീലക്കുറിഞ്ഞി പൂത്ത മലകളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് കവറുകള്‍. 100 രൂപയാണ് കവറിന്റെ വില. 5 രൂപയാണ് കുറിഞ്ഞി സ്റ്റാംപിന്റെ വില.
കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളില്‍ മാറ്റമുണ്ടാകും. 20 മുതല്‍ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവ വൈകിയോടും. 22ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എനിനവയും വൈകിയോടും. 23ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് […]
ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസ്സ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്യും. ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് ഡിസ്‌പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്‌മോക്ക് അലാറം, കോഫി വെന്‍ഡിങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്‌സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു. ബെംഗളൂരു നഗരത്തിന് മുന്‍പുള്ള ബസനവാഡി […]
2022 ആകുന്നതോടെ ബെയ്ജിങ്ങിലെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് കൃത്രിമ ചന്ദ്രന്‍മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന. സയന്‍സ് ആന്‍ഡ് ഡെയിലി എന്ന ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമചന്ദ്രന്‍മാര്‍. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള […]
ട്രെയിന്‍ യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവങ്ങളില്‍ തല്‍ക്ഷണം പരാതി പറയാനുളള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിക്കുന്ന മോഷണം, പീഡനം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ അടുത്ത റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ പരാതി നല്‍കാനെ സംവിധാനമുളളൂ. പകരം ട്രെയിനില്‍ വച്ചുതന്നെ പരാതി നല്‍കാനുളള സംവിധാനമാണ് റെയില്‍വേ ഒരുക്കാന്‍ പോകുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാനുളള സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് […]
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന […]
നവംബര്‍ ഒന്നിനു സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ. മേയര്‍ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ […]
രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു. വിമാനത്താവളം […]
ഭയാനകമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സ്ഥിതി. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്. കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന ടൂറിസം […]
ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു. ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും. ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ […]
എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ […]
സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കടമ്പ്രയാര്‍ ടൂറിസം മേഖല ഒരുങ്ങുന്നു. പള്ളിക്കര മനയ്ക്കടവു മുതല്‍ പഴനങ്ങാട് പുളിക്കടവ് വരെയുള്ള കടമ്പ്രയാര്‍ തീരങ്ങള്‍ ഇനി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ബോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരുപതോളം പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരേസമയം ബോട്ടിങ് നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍കൂടി സ്ഥാപിച്ചാല്‍ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഴക്കമ്പലം […]
പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി […]
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ കെ.എസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതൃത്വം നിര്‍ദേശം നല്‍കി.













