പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ […]
Tag Archives: KTM 2018
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ […]
കേരളത്തിന്റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്. കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന ആഡംബര കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് […]
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്ന് കെടിഎം-2018 ന്‍റെ സമാപന ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന […]
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ […]
ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. […]






