നിരത്തുകളില്‍ ഗതാഗത നിയമം ലംഘിക്കുക എന്നത് സര്‍വസാധാരണമായ കാര്യമാണ് അതു കൊണ്ട് തന്നെ ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്. എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചോളൂ എന്നാണ് ഇത്തരം ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരക്കാരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി അപകടത്തിനും […]
Category Archives: News
മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്. വടക്കുകിഴക്കന്‍ […]
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചെലവ് ചുരുക്കിയാവും ഇക്കുറി മേള നടത്തുകയെന്നും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാവില്ലെന്നും മന്ത്രി ബാലന്‍ അറിയിച്ചു. സംസ്ഥാന ഖജനാവിന് ബാധ്യത ഇല്ലാത്ത വിധം മേള നടത്താനായി പത്ത് ലക്ഷം രൂപയുടെ സമഗ്ര സംഭാവനാ പുരസ്‌കാരമാണ് ഇത്തവണ റദ്ദാക്കിയിരിക്കുന്നത്. അന്തര്‍ദേശീയ ജൂറിക്ക് പകരം ഇത്തവണ ദക്ഷിണേന്ത്യന്‍ ജൂറി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 7 മുതല്‍ […]
ന്യൂസിലാന്‍ഡിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്ര അത്ര എളുപ്പമായിരിക്കില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. നിങ്ങളുടെ കൈയ്യിലുള്ള സ്മാര്‍ട്ട്‌ഫോണോ മറ്റ് ഉപകരണങ്ങളുടെയോ പാസ്വേര്‍ഡ് നല്‍കിയില്ലെങ്കില്‍ 3,200 യുഎസ് ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരും. ഈയാഴ്ച നിലവില്‍ വന്ന കസ്റ്റംസ് ആന്‍ഡ് എക്സൈസ് ആക്ട് 2018 പ്രകാരം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസിന് നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ പാസ്വേര്‍ഡ് ചോദിക്കാനും അത് അണ്‍ലോക്ക് ചെയ്യാനുള്ള അധികാരമുണ്ട്. പാസ്വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തവരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. എന്നാല്‍ […]
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പ്രകൃതിയില്‍ നിന്ന് അപ്രതക്ഷ്യമായി കൊണ്ടിരിക്കുന്ന പക്ഷികള്‍ക്ക് കൂടൊരുക്കുന്നു. കിറ്റ്‌സ് ക്യാമ്പസിനുള്ളില്‍ ഒന്‍പത് വര്‍ഷം മുമ്പ് വരെ നിറയെ പക്ഷികള്‍ അധിവസിച്ചിരുന്ന ഇടമായിരുന്നു. എന്നാല്‍ ഈ അടുത്തിടെ നടന്ന പഠനത്തിലൂടെയാണ് പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മനസ്സിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടൊരുക്കി വിദ്യാര്‍തഥികളും അധ്യാപകരും പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ 48 കൂടുകള്‍ ഇവര്‍ ഒരുക്കി എന്നാല്‍ നിലവിലിപ്പോള്‍ 27 കൂടുകള്‍ […]
നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ […]
എയര്‍പോര്‍ട്ടിനുള്ളിലെ സര്‍വീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ നയത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ സവ്വീസ് നടത്തുന്ന ബസുകളും ഗ്രൗണ്ട് ജീവനക്കാരുടെ വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളാക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോളുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് എത്ര കമ്പനികള്‍ […]
അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ […]
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കും. കൊച്ചിമെട്രോയടക്കം സേവന മേഖലകളിലുള്ള പ്രവര്‍ത്തന മികവാണ് പുതിയ ദൗത്യത്തിലേക്ക് കുടുംബശ്രീയെ നയിച്ചത്. ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്‍പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന്‍ ലഭിക്കും. നൂറോളം വനിതകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിന് പിന്നാലെ […]
മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം നീക്കി. ഇനി നീലക്കുറിഞ്ഞിയടക്കം തേക്കടി, മൂന്നാർ തുടങ്ങി ഇടുക്കിക്കാഴ്ചകൾ കാണേണ്ടവർക്ക് പോകാം. എന്നാൽ രാത്രിയാത്രാ നിരോധനം രണ്ടു ദിവസം കൂടി തുടരും. സംസ്ഥാന ടുറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലാണ് മഴ മുന്നറിയിപ്പു മാറിയതോടെ യാത്രാ നിരോധനം നീക്കാൻ കാരണം. ആദ്യം അനിശ്ചിതകാല യാത്രാ നിരോധനമായിരുന്നു. പിന്നീടിത് ഒക്ടോബർ 9 മുതൽ പോകാമെന്നാക്കി ജില്ലാ ഭരണകൂടം ഉത്തരവു […]
ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകന്‍ യസീര്‍ ഹബീബ്. ‘വൈഷ്ണവ് ജനതോ’.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീര്‍ പാടിയത്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് […]
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്. സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് […]
വിനോദസഞ്ചാരകേന്ദ്രമായ ആളിയാര്‍ മങ്കിഫാള്‍സില്‍ സന്ദര്‍ശകര്‍;ക്ക് പ്രവേശിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും നിരോധനമേര്‍പ്പെടുത്തി. ആളിയാര്‍, വാല്പാറ മലകളിലെ കനത്ത മഴ കാരണം വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. പൊള്ളാച്ചി റേഞ്ചര്‍ കാശിലിംഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. വാല്പാറ മലമ്പാതയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വനംവകുപ്പുകാര്‍ റോഡില്‍ റോന്തും ശക്തമാക്കി. ആളിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിയായി. അണക്കെട്ട് നിറഞ്ഞ് ഏതുനിമിഷവും തുറന്നുവിടാവുന്ന അവസ്ഥയിലാണ്. വാല്പാറ 28 മില്ലീമീറ്റര്‍, പൊള്ളാച്ചി 27 മില്ലീമീറ്റര്‍, തൂണക്കടവ് 60 മില്ലീമീറ്റര്‍, പെരുവാരിപള്ളം […]
കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് […]
അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി. മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ് കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം. സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന. ഡാംഡനോംഗിൽ […]















