ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. […]
Category Archives: News
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ […]
മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ഗാന്ധി ഇമോജി അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാവും. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. വിശേഷ ദിവസങ്ങളില്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ […]
ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ […]
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും തുടര്‍ന്ന് ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം […]
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ […]
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്ന് പോയ കേരളത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. നവകേരള നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രഖ്യാപിച്ച 15 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആംസ്റ്റര്‍ ഹോംസ് […]
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ […]
കേരളത്തിന്‍റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്. കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന ആഡംബര കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് […]
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ […]
ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കറിനേയും ഭാര്യയേയും ചികിത്സിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ ഡോക്ടറെ അയയ്ക്കും. ശശി തരൂരിന്റെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ ഡോക്ടറെ അയയ്ക്കുന്നത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധ ഡോക്ടറെ അയയ്ക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ അറിയിച്ചതായി ശശി തരൂർ ട്വീറ്റ് ചെയ്തു. നേരത്തെ സംസ്ഥാന സർക്കാർ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി അറിഞ്ഞില്ലന്ന് ട്വീറ്റിലുണ്ട്. […]
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, […]
കൊച്ചി: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വ്യാപാര ഇടപാടുകള്‍ക്കും വേദിയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ നടക്കുന്ന സംരംഭത്തില്‍ സെല്ലര്‍മാരുമായി വ്യാപാര ഇടപാടുകള്‍ക്കായും ആശയവിനിമയത്തിനായും അമേരിക്കയില്‍ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടില്‍ നിന്നും 40 പ്രതിനിധികളുമാണ് എത്തിയിരിക്കുന്നത്. കേരള ട്രാവല്‍ മാര്‍ട്ട് പത്തു പതിപ്പുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായാണ് 66 രാജ്യങ്ങളില്‍ നിന്നായി 545 വിദേശ ബയര്‍മാര്‍ പങ്കെടുക്കുന്നത്. […]
വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കുമെന്ന് നവകേരളം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ അധികവും ആയുര്‍വേദ,മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വൃദ്ധരാണ്. കേരളത്തില്‍ രാത്രികാല വിനോദോപാധികള്‍ ഇല്ല എന്നതാണ് യുവാക്കള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിനു പിന്നില്‍. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. […]















