അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണുള്ളത്. അതേസമയം സംസ്ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന് അതീതീവ്രമഴക്ക് സാധ്തയുള്ളതിനാലാണ് നേരത്തെ ഈ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ ‐ യമൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
Tag Archives: മഴ
പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള കേരളത്തിലെ ടൂറിസം മേഖലയുടെ ശ്രമങ്ങൾക്കിടെ വീണ്ടും വഴിമുടക്കിയായി മഴ വരുന്നു. വെള്ളിയാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണവുമുണ്ട്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി […]
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. […]
കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 തൊട്ട് കേരളത്തില്‍ മെച്ചപ്പെട്ട മഴലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും. ഇതാണ് സംസ്ഥാനത്തേയും ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു […]
ദിവസങ്ങളായി കേരളത്തില്‍ തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട കൊല്ലം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ പത്തനംതിട്ട തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ ആലപ്പുഴ എം സി […]
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന് തന്നെ […]






