അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി. മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ് കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം. സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന. ഡാംഡനോംഗിൽ […]

