മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി […]
Category Archives: News
കൊല്‍ക്കത്ത: കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യന്‍ ടൂറിസം. ഇക്കൊല്ലം ഏഴു ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പാപ്പുംഗ് താരിഖ് ഫാധില്ല അറിയിച്ചു. 2017ല്‍ 4,85,314 സന്ദര്‍ശകരാണ് ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ എത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 30ശതമാനം വര്‍ധന. വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചതും സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയെന്നു ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പ്രിയം ബാലി ദ്വീപുകളാണ്.അമ്പത് ശതമാനം പേരും വിമാനമിറങ്ങുന്നത് ദെന്‍പാസര്‍ വിമാനത്താവളത്തിലുമെന്ന് ടൂറിസം […]
റാഞ്ചി: ടൂറിസം വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ കണ്ട് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് റാഞ്ചി ഹൈക്കോടതി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദയനീയ സ്ഥിതിയെക്കുറിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അപരേഷ് കുമാര്‍ സിംഗ്,രത്നാകര്‍ ഭേംഗ്ര എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ തുറന്ന സമീപനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ഏറെ […]
വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 […]
തിരുവനന്തപുരം: കേരള ടൂറിസത്തിന് നോട്ടു നിരോധനം തിരിച്ചടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയില്‍ കറന്‍സിക്കായി നെട്ടോട്ടമായിരുന്നെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതമാക്കാനുമാണ് കേരള ടൂറിസം റെഗുലേറ്ററി രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ടൂറിസം രംഗത്തെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനം ആയിരിക്കും അതോറിറ്റി.ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി കര്‍ശനമായി നടപ്പാക്കും.വിനോദ സഞ്ചാരികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്ക് […]
തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും. കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്‍റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ടൂറിസം മേളകളില്‍ സ്വകാര്യ […]
ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന […]
ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ലണ്ടന്‍ സെന്റ് […]
ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് […]
മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്. പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം […]
കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18 മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് […]
സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R 30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക. യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് […]
തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ […]
ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ […]
രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക […]















