വയനാടിന്‍റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞു നില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. കുന്നിക്കുരു കൊണ്ട് നിര്‍മ്മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു. പക്കം(ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണത്തിലെ ആദ്യ പടി. കരിമരുത് കത്തിച്ച് അതിന്‍റെ ചാരത്തിന്‍റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല വട്ടത്തില്‍ […]
Tag Archives: Responsible tourism mission kerala
മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള […]
കോട്ടയം: കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. […]



