മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത് കൊച്ചിയില്‍ മാളും വണ്ടര്‍ലായും അല്ലാതെ മറ്റെന്തൊക്കെയുണ്ട് കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. […]
Tag Archives: cherai beach
തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം. ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് […]


