Category Archives: Kerala

കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും

കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി […]

വീണ്ടും മുഖം മിനുക്കി ശംഖുമുഖം

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ […]

എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം […]

ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ […]

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്‌. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് […]

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം

സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും […]

ബംഗളുരുവിലേക്കു കേരളത്തില്‍നിന്ന് പുതിയ ട്രെയിന്‍

വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്. കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി […]

പുനലൂര്‍ തൂക്കുപാലം; സന്ദര്‍ശന സമയം നീട്ടണമെന്ന് കാഴ്ച്ചക്കാര്‍

അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി […]

ടിക്കറ്റുകള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍: കേരളത്തില്‍ നിന്നുളള സര്‍വീസുകള്‍ക്കും നിരക്കിളവ്

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ബുക്കിങിനാണ് ഇളവുകള്‍ ബാധകമാകുക. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 2,765 രൂപ മുതല്‍ ആരംഭിക്കും. വിദേശ റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതലാണ് ആരംഭിക്കുക. കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കണ്ണൂര്‍- […]

ചിത്രാപൗര്‍ണമിക്കൊരുങ്ങി മംഗളാദേവി

മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം വെള്ളിയാഴ്ച നടക്കും. പെരിയാര്‍ വന്യജീവിസങ്കേതത്തിന്റെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ഇടുക്കി, തേനി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്തും. കുമളിയില്‍ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് […]

യാത്ര കുമരകത്തേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ […]

പച്ചപ്പിന്റെ കൂട്ടുകാരന്‍ പത്തനംത്തിട്ട

വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. […]

അനന്തപുരിയിലെ കാഴ്ച്ചകള്‍; ചരിത്രമുറങ്ങുന്ന നേപ്പിയര്‍ മ്യൂസിയവും, മൃഗശാലയും

അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ […]

കാന്താ ഞാനും വരാം… തൃശ്ശൂര്‍ വിശേഷങ്ങള്‍ കാണാന്‍

പൂരപ്പെരുമയുടെ നാടാണ് തൃശ്ശൂര്‍. മേളക്കൊഴുപ്പില്‍ തല ഉയര്‍ത്തി ഗജവീരന്‍മാരും വര്‍ണ്ണശബളമായ കുടമാറ്റവും തൃശ്ശിവപ്പേരൂര്‍ സ്വദേശികളുടെ മാത്രമല്ല വിദേശീയരേയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളാണ്. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍ തയാറായി നില്‍പ്പാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ […]

അറിയാനേറെയുള്ള കണ്ണൂര്‍ കാഴ്ചകള്‍

കേട്ടും കണ്ടും പരിചയിച്ച സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായ മനോഹരസ്ഥലങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും…. അങ്ങനെയങ്ങനെ… ഇവിടങ്ങളില്‍ പോയി ഉല്ലസിച്ച് തിരികെവരുമ്പോള്‍ മുതിര്‍ന്നവരടക്കം ആരും അറിയാതെ ചോദിച്ചുപോകും. ഈ സ്ഥലങ്ങളൊക്കെ ഇത്രനാളും എവിടെയായിരുന്നു? ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക പൈതല്‍മലയും ആറളവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കുമൊക്കയാണ്. ഇവയെല്ലാം കാണേണ്ടവതന്നെ. എന്നാല്‍ പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും പോലെ മിക്കവരും കാണാത്ത ഇടങ്ങളുമുണ്ട് കണ്ണൂരില്‍. മിക്കതും […]