പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി […]
Category Archives: Kerala
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്. മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം. പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ […]
ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. […]
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് […]
കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. […]
ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ […]
കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും […]
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു […]
വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിടല്‍ പൂര്‍ത്തിയായി. സഞ്ചാരികള്‍ക്ക് ഇനി സ്വന്തം വാഹനവുമായി മലമുകള്‍വരെ ചെല്ലാം. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവര്‍ക്ക് കോട്ടയം തട്ടില്‍ യാത്ര അവസാനിപ്പിക്കണമായിരുന്നു. ടാക്‌സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്. നടുവില്‍ വഴി വന്നിരുന്നവര്‍ മണ്ടളത്ത് യാത്ര അവസാനിപ്പിച്ച് ടാക്‌സി വിളിക്കേണ്ട സ്ഥിതിയായിരുന്നു. മണ്ടളത്തുനിന്ന് മൂന്ന് കിലോമീറ്ററും കോട്ടയംതട്ടില്‍ നിന്ന് 900 മീറ്ററുമാണ് ദൂരം. ഇതിന് യഥാക്രമം 500-ഉം 300-ഉം രൂപ വരെ ഒരുഭാഗത്തേക്ക് വാടക വാങ്ങുന്നതായി പരാതി ഉണ്ട്. റോഡ് തകര്‍ന്നുകിടന്നത് ടാക്‌സിക്കാര്‍ക്ക് […]
ഒരു പതിറ്റാണ്ടായി അടച്ചിട്ടിരുന്ന നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഇന്ന് വീണ്ടും തുറക്കും. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനികരീതിയില്‍ നവീകരിച്ച ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ഡാം റിസര്‍വോയറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി, നവീകരിച്ച ടൂറിസം പദ്ധതി നാടിനു സമര്‍പ്പിക്കും. വൈദ്യുതിവകുപ്പിന്റെ കീഴിലാണ് ഹൈഡല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2006-ല്‍ മന്ത്രി എ.കെ.ബാലനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് ഇവിടത്തെയും ബോട്ട് […]
ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തരസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്ന തിനുളള സംരക്ഷണ പ ദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയ ത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നി ലെ സൂര്യകാന്തി മൈതാന ത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധ തികളെപ്പോ ലെ തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി […]
2021 ആകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാ ഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ല ക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘ബാരിയര്‍ ഫ്രീ കേരള’ ടൂ റിസം പദ്ധതിയുടെ ആ ദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 9 കോടിരൂ പയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാ നുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാ നത്തെ 120 കേന്ദ്ര ങ്ങളില്‍ പദ്ധതി നടപ്പിലാക്കാ നാണ് […]
മലയാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ എന്ന ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു. ചേന്ദമംഗലം ഗ്രാമത്തിലെ നെയ്ത്തുകാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണെങ്കിലും, ചേക്കുട്ടി എന്ന കുഞ്ഞന്‍ പാവ എങ്ങിനെ ജനങ്ങള്‍ ഹൃദയത്തിലേക്കെടുത്തു എന്നതിന്റെ ഒരന്വേഷണം കൂടിയാണ് ഈ ചിത്രം. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ ടി ബി ബെര്‍ലിനിലാണ് ( ITB Berlin ) മാര്‍ച്ച് എട്ടാം തിയതി ജര്‍മന്‍ സമയം ആറ് മണിക്കാണ് […]
തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പഴമയും പാരമ്പര്യത്തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുസിരിസ് പ്രോജക്ടിന്റെ ഭാഗമായ ക്ഷേത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയും കച്ചേരിപ്പുരയും അനുബന്ധ കെട്ടിടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മ്യൂസിയമാണ് കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്നത്. 3.96 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയ ബൃഹത്തായ ഈ മ്യൂസിയം ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുനരുദ്ധാരണം […]
മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിലുള്ള 15ഏക്കറോളം വരുന്ന കൃത്രിമ ദ്വീപ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് എം.രാജഗോപാലന്‍ എംഎല്‍എ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ സാധ്യതാ പഠനം നടത്തി ദ്വീപില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കേണ്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിടിപിസി സെക്രട്ടറി ബിജു രാഘവനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തു തന്നെ ഡിടിപിസിയുടെ ആര്‍ക്കിടെക്ടുകള്‍ സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് ഡിടിപിസി സെക്രട്ടറി […]















