Category Archives: Kerala

നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല

നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു […]

ബേക്കല്‍ കോട്ട നിര്‍മ്മിച്ച ഇക്കേരി വംശത്തിന്റെ യഥാര്‍ഥ കഥയും ചരിത്രവും ഇതാ

കര്‍ണ്ണാടകയുടെ ചരിത്രയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ മിക്കപ്പോഴും കടന്നു വരിക ഹംപിയും ബദാമിയും പട്ടടയ്ക്കലും മൈസൂരും ഒക്കെയാണ്. മല്‍നാടിന്റെ ഭംഗിയില്‍ പുരാതന ക്ഷേത്രങ്ങളും വിട്ടുപോകരുതാത്ത ചരിത്ര കഥകളുമായി നില്‍ക്കുന്ന ഇക്കേരി ഹംപിയോടും ബദാമിയോടും ഒപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരിടമാണ്. കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്… ഇക്കേരി കര്‍ണ്ണാടകയുടെ ചരിത്രത്തിലെ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഇടമായ ഇക്കേരി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഷിമോഗ ജില്ലയില്‍ സാഗര്‍ എന്ന സ്ഥലത്തിനടുത്താണ് ധീര […]

ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്

വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്‌സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിസ്‌കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഈ സ്‌കീമിനു കീഴില്‍, 60 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും ഈ ഡിസ്‌കൗണ്ടിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇളവ് […]

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലായ് ഏഴിന്

കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ് ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, […]

വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി

വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും. നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് […]

കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്

  പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്‌നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള്‍ ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത […]

വേനലവധിയില്‍ താരമായി വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് […]

മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം

ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, […]

പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി ട്രൈബല്‍ കോംപ്ലക്‌സ്

  കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്‌സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്‌സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്. 3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, ഫുഡ് […]

കാസര്‍ഗോഡെത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം… സപ്തഭാഷകളുടെ നാട് കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും […]

ബേക്കൽ ബീച്ചിൽ ആർട്ട് വോക്ക് ഒരുങ്ങുന്നു

ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്‌. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. […]

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി […]

ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’

  ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]

കൊച്ചിയുടെ വശ്യകാഴ്ചയൊരുക്കി സാഗരറാണി

കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് […]

മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു

ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് […]