കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി

മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും സിനിമാ ആവശ്യങ്ങള്‍ക്കായാണ് കാരവന്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാരവാനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്താണ് മിക്ക സിനിമാ ലൊക്കേഷനുകളിലും കാരവന്‍ എത്തിക്കുന്നത്.

വിദേശികളായ ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് കാരവനുകള്‍ വാങ്ങിയതെന്ന് ട്രാവല്‍സ് ഉടമ ഷാഫി പറഞ്ഞു. കെ.ടി.ഡി.സി.യുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളൊരുക്കുന്ന തയ്യാറെടുപ്പിലാണ് ഷാഫി. കോട്ടയ്ക്കലില്‍ എത്തുന്ന വിദേശികള്‍ക്ക് പഞ്ചനക്ഷത്രസൗകര്യത്തോടെ നാട് ചുറ്റിക്കാണുവാനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതിയുണ്ട്.

2 thoughts on “കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി”

  1. JamesNup says:

    The scent of this terpene shade – berry kush terpenes is really clean and natural, not too concentrated but motionless clear in the most way. It blends smoothly and adds a much bettor flavor study without powerful the entirety else. Orderly a slight amount makes a balance, which says a plight around the quality. The packaging was secure, shipping was faithful, and the sound experience felt reliable. Indeed sound spin-off and joined I’d joyfully uncalled-for again.

  2. Willardlom says:

    The CBD aggregation – cbd gummies for sex offers a variety of formats that make appropriate exceptional preferences, and each a certain feels ok executed. The lubricate appears unsoiled and consistent, the packaging materials feel durable, and the connivance is uninvolved till elegant. The products are comfortable to inventory and go with, thanks to make fast lids and thick sizing. Total, the label delivers a impeccable and carefully crafted test without surplus extras.

Leave a Reply

Your email address will not be published. Required fields are marked *