ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും വരവറിയിച്ച് കൊന്നപ്പൂവും കൈനീട്ടവുമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്‍റെആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്‍റെ കൊട്ടാരത്തിനുള്ളിൽ […]
Category Archives: Kerala
രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത […]
ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., […]
അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ […]
യാത്രാദുരിതം കുറയ്ക്കുക, അപകടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ, ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ പത്മകുമാര്‍, കലക്ടര്‍ യു വി ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് എത്രയും വേഗം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ആലപ്പുഴയിലും കോഴിക്കോടുമായി രണ്ട് […]
വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയൊരുക്കാന്‍ പെരുവന്താനം പഞ്ചായത്തിലെ പഞ്ചാലിമേട് ഒരുങ്ങുന്നു. പുതിയ സൗകര്യങ്ങളുമായി ഒന്നാംഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനമാണ് പൂര്‍ത്തിയാകുന്നത്. വിശ്രമകേന്ദ്രം, റെയ്ന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, പ്രവേശന കവാടം, പാസ് കൗണ്ടര്‍, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ഇളം കാറ്റും മലനിരകളെ തഴുകി വരുന്ന കോടമഞ്ഞും അത്ഭുതപൂര്‍വമായ കാഴ്ച സമ്മാനിക്കുന്ന പാഞ്ചാലിമേട് നവീകരിക്കാന്‍ പെരുവന്താനം പഞ്ചായത്ത് മുന്‍കൈ എടുക്കുകയായിരുന്നു. ജില്ലയില്‍ അത്രകണ്ട് […]
രാജസ്മരണകള്‍ ഇരമ്പുന്ന കൃഷ്ണപുരം കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു മ്യൂസിയം ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്. ചുറ്റുമതില്‍, അടുക്കള എന്നിവയുടെ നവീകരണമാണ് പ്രധാനമായും നടക്കുന്നത്. മേല്‍ക്കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്നതിനാവശ്യമായ നിര്‍മാണങ്ങളും നടക്കുന്നുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി 26 സിസിടിവി ക്യാമറകളും കൊട്ടാരത്തില്‍ സ്ഥാപിച്ചു. ക്യാമറക്ക് കണ്‍ട്രോള്‍ റൂമും തയാറാക്കി. 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കൊട്ടാരത്തിനുള്ളില്‍ സംഗീതം ആസ്വദിക്കാന്‍ സജ്ജീകരണമൊരുക്കി. പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഒരുക്കും. നവംബര്‍ […]
വയനാടന്‍ ഗ്രാമ ജീവിതത്തിന്റെ തനിരൂപങ്ങള്‍ പകര്‍ന്ന് കാത്തു നില്‍ക്കുന്ന നാട്. അതിനോട് തോള്‍ ചേര്‍ന്ന് കിടക്കുന്ന കാട്. അവയില്‍ സ്പന്ദിക്കുന്ന ജൈവഭംഗിയെ ഒരു കൈക്കുമ്പിളില്‍ എന്ന പോലെ കാത്തു സൂക്ഷിക്കുന്ന ഒരു കന്യാവനം. അവിടെ കാത്തിരിക്കുന്ന ജൈവ വൈവിധ്യത്തിന്റെ നിറഭേദങ്ങള്‍ അനവധിയാണ്. വയനാടിന്റെ വടക്കാണ് പേര്യ എന്ന ഗ്രാമം. അവിടെ ജര്‍മ്മന്‍ പൗരനായ വോള്‍ഫ് ഗാംഗ് തിയോക്കോഫ് എന്ന മനുഷ്യന്‍ തന്റെ ജീവിതം മുഴുവന്‍ ദാനം ചെയ്തു നിര്‍മ്മിച്ച ഗുരുഗുല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മാനന്തവാടിയില്‍ നിന്ന് 25 […]
കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനു കീഴിലെ വിവിധ ഹോട്ടലുകളില്‍ ആകര്‍ഷകങ്ങളായ ടൂറിസം പാക്കേജുകളുമായി സംസ്ഥാന ടൂറിസം വകുപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലം ആഘോഷമാക്കാന്‍ ‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ എന്ന പദ്ധതിയാണ് കെടിഡിസി ആവിഷ്ക്കരിച്ചിരിക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവയിലേതെങ്കിലും ഒരു ഹോട്ടലില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് രാത്രിയും മൂന്ന് പകലും താമസവും ഭക്ഷണവുമടക്കം 4999 രൂപയാണ് ചിലവ് വരുന്നത്. […]
വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍. ഗ്ലോറിയസ് തിരുവനന്തപുരം അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് […]
ബിആര്‍ഡിസി ബേക്കലില്‍ ആര്‍ട് ബീച്ച് ഒരുക്കും. സന്ദര്‍ശകര്‍ക്കൊപ്പം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യപടിയായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആര്‍ട് വോക്ക് നടത്തും. നാനൂറ് മീറ്റര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ചഅവസരം നല്‍കുന്നതാണ് പദ്ധതി. ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും […]
കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്‍റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു […]
അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയില്‍ കടുപ്പം കുറഞ്ഞ ഉണ്ണിയപ്പം ഭക്തര്‍ക്ക് കിട്ടും. കൊട്ടക്കാര മഹാഗണപതി ക്ഷേത്രത്തിലേതിനു സമാനമായ മാര്‍ദവമേറിയ ഉണ്ണിയപ്പം തയാറാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. പത്മകുമാര്‍ അവതരിപ്പിച്ച പദ്ധതി കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ-ഗവേഷണ കേന്ദ്രത്തിന്റെ സഹാത്തോടെയാണ് അയ്യപ്പഭക്തന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പ്രസാദങ്ങളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ കാലം കേടാകാതിരിക്കാന്‍ ഏറെനേരം നെയ്യിലിട്ട് വറുത്തെടുക്കുന്നതിന് പകരം വളരെയോറെ മൃദുത്വമുള്ള അപ്പം ഉണ്ടക്കാന്‍ കഴിയുമെന്നാണു ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ആചാരവിധിപ്രകാരം ഉണ്ണിയപ്പത്തില്‍ ഏത്തയ്ക്ക ചേര്‍ക്കണം എന്നാല്‍ ഏത്തയ്ക്ക […]
മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിഷുവിന് തന്നെ റിലീസ് ചെയ്യും. ഇന്നലെയായിരുന്നു തിരകഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ചിത്രത്തിന് തൃശ്ശൂര്‍ കോടതി സ്റ്റേ വിധിച്ചത്. ചിത്രത്തിന്റെ കഥയെക്കുറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുത്തീര്‍പ്പിലെത്തിയെന്നും മോഹന്‍ലാലിന്റെ കഥയ്ക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാമാണ് വേഷമിടുന്നത്.
നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം […]















