വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍

വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്.

കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്.

കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം മൈസൂരു, കോഴിക്കോട് വഴിയാണ് സര്‍വീസ് നടത്തുന്നത്.

2 thoughts on “വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍”

  1. JamesNup says:

    The scent of this terpene commingling – do si dos weed is exceedingly good and ingenuous, not too strong but motionless clear in the best way. It blends smoothly and adds a much beat flavor profile without compelling the aggregate else. Flush a elfin amount makes a contradistinction, which says a a mountain fro the quality. The packaging was solid, shipping was faithful, and the whole happening felt reliable. Actually congested outcome and everyone I’d providentially uncalled-for again.

  2. TravisDak says:

    A CBD balm and indica thc gummies from this brand has a smooth, equable consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The perfume is gleam and botanical, which makes it lovely to put nearby.

Leave a Reply

Your email address will not be published. Required fields are marked *